റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന് സര്‍ക്കാര്‍: മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനു നോട്ടീസയച്ചു

ജമ്മുകാശ്മീര്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവിടങ്ങളിലായി ഏകദേശം 40,000 ഓളം റോഹിങ്ക്യന്‍സാണ് ഇന്ത്യയിലുള്ളത്.
റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന് സര്‍ക്കാര്‍: മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനു നോട്ടീസയച്ചു

ന്യൂഡെല്‍ഹി: മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഇതുമായി ബന്ധപ്പെട്ടു അടുത്ത നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ച നോട്ടീസില്‍ കമ്മീഷന്‍ വ്യക്തമാക്കി.

ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുന്ന റോഹിങ്ക്യ മുസ്ലിങ്ങള്‍ക്കു നാട്ടിലേക്കു മടങ്ങിയാല്‍ ഉപദ്രവമേല്‍ക്കേണ്ടി വരുമോ എന്ന ഭയമുണ്ടാകും. ജീവിക്കാനുള്ള അവകാശം ഭരണഘടനയിലുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

ജമ്മുകാശ്മീര്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവിടങ്ങളിലായി ഏകദേശം 40,000 ഓളം റോഹിങ്ക്യന്‍സാണ് ഇന്ത്യയിലുള്ളത്. വ്യവസ്ഥയില്‍ നിന്നുള്ള ചൂഷണങ്ങളില്‍ നിന്നും ഇവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com