രാഹുല്‍ ഗാന്ധി ട്രാജഡി ടൂറിസ്റ്റെന്ന് യോഗി ആദിത്യനാഥ്; ഗോരഖ്പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ല

ഇപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചതിന് ഉത്തരവാദി മുന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്നും ആദിത്യനാഥ്‌
രാഹുല്‍ ഗാന്ധി ട്രാജഡി ടൂറിസ്റ്റെന്ന് യോഗി ആദിത്യനാഥ്; ഗോരഖ്പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ല

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നതിന് മുന്‍പേ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയില്‍ ഒരു യുവ രാജാവുണ്ട്. സ്വച്ഛത അഭിയാന്റെ പ്രാധാന്യം പോലും മനസിലാക്കാത്തയാള്‍. ഗോരഖ്പൂരിനെ അദ്ദേഹത്തിന്റെ പിക്‌നിക് സ്‌പോട്ടാക്കാന്‍ യാതൊരു കാരണവും ഇവിടെയില്ലെന്ന് യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധി ട്രാജഡി ടൂറിസ്റ്റാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. മാലിന്യത്തില്‍ നിന്നുമാണ് മസ്തിഷക വീക്കം ഉണ്ടാകുന്നത്. ഖോരഗ്പൂരില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നതിന് ഇടയാക്കിയത് ഇതാണ്. മലിനീകരണമാണ് മസ്തിഷവീക്കത്തിലേക്ക് നയിക്കുന്നത്. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചതിന് ഉത്തരവാദി മുന്‍ യുപി സര്‍ക്കാരാണെന്നും ആദിത്യനാഥ് വാദിക്കുന്നു. 

ഗ്രാമങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിക്കുന്നതിനായി 12000 രൂപ നല്‍കുമെന്നും ആദിത്യനാഥ് പറഞ്ഞു. മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളെ ആദിത്യനാഥ് സന്ദര്‍ശിക്കുന്നതിന് പുറമെ രാഹുല്‍ ഗാന്ധിയും ഇന്ന് ഗോരഖ്പൂരിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com