മുസാഫര്‍നഗര്‍ ട്രയിന്‍ അപകടം: അട്ടിമറിയല്ലെന്ന് എടിഎസ്

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ തീവണ്ടി അപകടത്തില്‍ അട്ടിമറിയില്ലെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്. അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ അത്തരം തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എടിഎസ്
മുസാഫര്‍നഗര്‍ ട്രയിന്‍ അപകടം: അട്ടിമറിയല്ലെന്ന് എടിഎസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ തീവണ്ടി അപകടത്തില്‍ അട്ടിമറിയല്ലെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്. അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ അത്തരം തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് പുരി-ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറതെറ്റയിത്. അപകടത്തില്‍ 23 പേര്‍മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

റെയില്‍വെ സ്‌ഫേറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ റെയില്‍വെ പ്രഖ്യാപിച്ച അന്വേഷണം നാളെ തുടങ്ങും. അട്ടിമറി, സാങ്കേതിക വീഴ്ച, സ്വാഭാവിക പിഴവ് തുടങ്ങിയ എല്ലാ തലങ്ങളില്‍ നിന്നും അന്വേഷിക്കും. കോച്ചുകളും പാളവും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 200 മീറ്ററോളം ട്രാക്ക് പൂര്‍ണമായും നശിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com