മദ്യലഹരിയില്‍ ജോലിക്കാരന്‍ ഒക്‌സിജന്‍ സപ്ലേ നിര്‍ത്തി; മൂന്ന് കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

ബിആര്‍ അംബേദ്കര്‍ ആശുപത്രിയിലാണ് മൂന്ന് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്
മദ്യലഹരിയില്‍ ജോലിക്കാരന്‍ ഒക്‌സിജന്‍ സപ്ലേ നിര്‍ത്തി; മൂന്ന് കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ചതിന് പിന്നാലെ ഛത്തീസ്ഗഡിലും സമാനമായ സംഭവം. റായ്പൂരിലെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയിലാണ് മൂന്ന് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. 

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെയല്ല കുട്ടികള്‍ മരിച്ചതെന്നും, മറ്റ് രോഗങ്ങളെ തുടര്‍ന്നാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഓക്‌സിജന്റെ അളവ് കുറഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും, ഓക്‌സിജന്റെ അളവ് സാധാരണ നിലയില്‍ ആക്കുകയുമായിരുന്നുവെന്ന് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ആര്‍.പ്രസന്ന പറഞ്ഞു. 

എന്നാല്‍ ഓക്‌സിജന്‍ സപ്ലേയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജോലി സമയത്ത് മദ്യലഹരിയിലായതിനാലാണ് ഇയാളെ പുറത്താക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com