മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളില്‍ സമത്വം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടിയാണ് മുത്തലാഖിനുള്ള ഇടക്കാല നിരോധനം
മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളില്‍ സമത്വം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുത്തലാഖിന് ഇടക്കാല നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിയിലൂടെ മുസ്ലീം സ്ത്രീകള്‍ക്കിടയിലേക്ക് സമത്വം കൊണ്ടുവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടിയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. 

മുത്തലാഖിനെതിരെ പോരാടുന്ന മുസ്ലീം സ്ത്രീകള്‍ക്ക് രാജ്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. മുത്തലാഖിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുകയും പിന്നീട് അതിനെതിരെ പോരാടി രാജ്യത്താകെ മുത്തലാഖിനെതിരാ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് ആദരവര്‍പ്പിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. 

അഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ വിജയമാണ് സുപ്രീംകോടതിയില്‍ നിന്നുമുണ്ടായിരിക്കുന്നതെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. മുസ്ലീം സ്ത്രീകള്‍ പുതുയുഗത്തിലേക്ക് കടക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com