സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ സ്വമേധയാ ബ്ലോക്ക് ചെയ്യുന്നു

മാഗ്നെറ്റിക് സ്ട്രിപ്പ് (മാഗ്‌സ്ട്രിപ്) ഉപയോഗിച്ചുള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി, പകരം ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ കൊണ്ടുവരാനാണ് എസ്ബിഐയുടെ തീരുമാനം.
സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ സ്വമേധയാ ബ്ലോക്ക് ചെയ്യുന്നു

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. മാഗ്നെറ്റിക് സ്ട്രിപ്പ് (മാഗ്‌സ്ട്രിപ്) ഉപയോഗിച്ചുള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി, പകരം ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ കൊണ്ടുവരാനാണ് എസ്ബിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ കാര്‍ഡുകളെല്ലാം എസ്ബിഐ ബ്ലോക്ക് ചെയ്യുകയാണ്.

കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പായി ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാറ്റി വാങ്ങണമെന്ന് എസ്ബിഐ അറിയിച്ചു. കൂടുതല്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന എസ്ബിഐ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് വലിയൊരു ശതമാനം ജനങ്ങളെയും ബാധിക്കാനിടയുണ്ട്. 

ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ന്യൂ ജനറേഷന്‍ ബാങ്കുകളും ഇവിഎം ചിപ്പിലേക്ക് മാറുകയാണ്.  കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും എസ്ബിഐ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com