ലാലുവിന്റെ ബിജെപി വിരുദ്ധ റാലിയില്‍ നിന്നും മായാവതിക്ക് പിന്നാലെ സോണിയ ഗാന്ധിയും പിന്‍മാറി

ആഗസ്റ്റ് 27ന് പാട്‌നയില്‍ നടക്കുന്ന റാലിയില്‍ നിന്ന് ബിഎസ്പി നേതാവ് മായാവതി നേരത്തെ പിന്‍മാറിയിരുന്നു
ലാലുവിന്റെ ബിജെപി വിരുദ്ധ റാലിയില്‍ നിന്നും മായാവതിക്ക് പിന്നാലെ സോണിയ ഗാന്ധിയും പിന്‍മാറി

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ബിജെപി വിരുദ്ധ റാലിയില്‍ നിന്ന് പിന്‍മാറി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും.ആഗസ്റ്റ് 27ന് പാട്‌നയില്‍ നടക്കുന്ന റാലിയില്‍ നിന്ന് ബിഎസ്പി നേതാവ് മായാവതി നേരത്തെ പിന്‍മാറിയിരുന്നു. സോണിയ ഗാന്ധിക്ക് പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും സിപി ജോഷിയും റാലിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യകക്തമാക്കി. ദേശ് ബചാവോ ബച്പ ബഗാവോ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ലാലു പ്രസാദ് യാദവ് റാലി നടത്തുന്നത്. റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ അറിയിച്ചതായി ലാലു പ്രസാദ് യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. 

റാലിയില്‍ പങ്കെടുക്കാന്‍ കഴിയില്ലായെന്ന് സോണിയാ ഗാന്ധിയുടെ സന്ദേശം ലഭിച്ചിട്ടുണ്ട്.ഗുലാം നബി ആസാദും സിപി ജോഷിയും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മായാവതിക്ക് പകരം സതീഷ് മിശ്ര പങ്കെടുക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരിപാടിയില്‍ പങ്കെടുക്കും.രാഹുല്‍ ഗാന്ധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ലാലു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com