ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യാനും ആധാര്‍ വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ഗര്‍ഭിണികളുടെ സ്‌കാനിങ്ങിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യാനും ആധാര്‍ വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ഗര്‍ഭിണികളുടെ സ്‌കാനിങ്ങിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പെണ്‍ഭ്രൂണഹത്യ തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ അതിര്‍ത്തി ജില്ലകളില്‍ സ്‌കാനിംഗിനും പരിശോധനയ്ക്കും എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും മഹാരാഷ്ട്രക്കാര്‍ ഈ നിയമം കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

മഹാരാഷ്ട്രയില്‍ 7600ലധികം സോണോഗ്രഫി കേന്ദ്രങ്ങളാണുള്ളത്. ലിംഗനിര്‍ണയം നിയമവിരുദ്ധമാണെങ്കിലും ഇത്തരം കേന്ദ്രങ്ങളില്‍ അവ യഥേഷ്ടം നടത്തിക്കൊടുക്കുന്നുണ്ടെന്നാണ് വിവരം. 

2016ല്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്കില്‍ വളരെ താഴ്ന്ന കണക്കാണ് മഹാരാഷ്ട്രയിലെ മിക്ക താലൂക്കുകളിലും രേഖപ്പെടുത്തിയത്. 1000 ആണ്‍കുട്ടികള്‍ക്ക് 500 പെണ്‍കുട്ടികള്‍ എന്ന നിരക്കിലായിരുന്നു പലയിടത്തും കണ്ടെത്തിയത്. മുംബൈ സിറ്റിയില്‍ ഇത് ആയിരത്തിന് 946 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന അനുപാതം 904 ആണ്.

1994ലെ പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അയല്‍ സംസ്ഥാനങ്ങളുമായും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി നടപടികള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com