മൗലിക അവകാശം പരമമായ അവകാശമല്ല; ആധാര്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ട സാങ്കേതിക വിസ്മയമെന്ന് കേന്ദ്രം

നിയന്ത്രണങ്ങളോടെയുള്ള മൗലിക അവകാശമാണ് സ്വകാര്യതയെന്ന് ആധാര്‍ ബില്‍ അവതരിപ്പിക്കുന്ന സമയത്തു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്
മൗലിക അവകാശം പരമമായ അവകാശമല്ല; ആധാര്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ട സാങ്കേതിക വിസ്മയമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ച സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നതായും എന്നാല്‍ ഇതു പരമമായ അവകാശമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണങ്ങളോടെയുള്ള മൗലിക അവകാശമാണ് സ്വകാര്യതയെന്ന് ആധാര്‍ ബില്‍ അവതരിപ്പിക്കുന്ന സമയത്തു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മറ്റെല്ലാ മൗലിക അവകാശങ്ങളെയും പോലെ തന്നെ സ്വകാര്യതയ്ക്കുള്ള അവകാശവും പരമമല്ല. ജീവിക്കാനുളള അവകാശത്തെപ്പോലെ തന്നെ നിയന്ത്രണങ്ങളുള്ളതാണ് സ്വകാര്യതയ്ക്കുള്ള അവകാശവും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് സുപ്രിം കോടതി ചെയ്തിരിക്കുന്നതന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. 

വ്യക്തികളുടെ അവകാശങ്ങളും മറ്റു താ്തപര്യങ്ങളും തമ്മിലുള്ള തുലനം കോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു മൗലിക അവകാശവും പരമമായ അവകാശമല്ല. 

ആധാര്‍ സാങ്കേതിക വിദ്യയുടെ വിസ്മയമാണ്. ലോകത്തെല്ലായിടത്തും അത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വിവരങ്ങള്‍ വച്ച് പരമാവധി ഉപയോഗമാണ് അതിലൂടെ സാധ്യമാവുന്നത്. ഇടനിലക്കാരില്‍ എത്തേണ്ട  57000 കോടി രൂപയാണ്, മൂന്നു വര്‍ഷം കൊണ്ട് ആധാറിലൂടെ ലാഭിക്കാനായത്. ഡിജിറ്റല്‍ ഇന്ത്യ വികസിക്കുകയാണ്. എന്നാല്‍ സാങ്കേതിക ഭീമന്മാര്‍ വ്യക്തിഗത വിവരങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com