എലികള്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ജാര്‍ഖണ്ഡ് പൊലീസ്: മുക്കിയത് 45 കിലോ കഞ്ചാവ്

കണ്ടുകെട്ടിയ കഞ്ചാവ് കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞപ്പോഴായിരുന്നു പൊലീസിന്റെ ഈ പുതിയ കണ്ടുപിടുത്തം.
എലികള്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ജാര്‍ഖണ്ഡ് പൊലീസ്: മുക്കിയത് 45 കിലോ കഞ്ചാവ്

കണ്ടുകെട്ടിയ കഞ്ചാവ് എലികള്‍ കൊണ്ടുപോയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ് പൊലീസ്. അതും 145 കിലോയോളം കഞ്ചാവ്.  കണ്ടുകെട്ടിയ കഞ്ചാവ് കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞപ്പോഴായിരുന്നു പൊലീസിന്റെ ഈ പുതിയ കണ്ടുപിടുത്തം.

2016 മെയ് മാസത്തിലാണ് ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവ് ബേര്‍വഡ പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബിഹാര്‍ സ്വദേശിയായ ശിവരാജ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതലായ കഞ്ചാവ് ബേര്‍വഡ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിക്കുകയും ചെയ്തു. 

കേസ് വിചാരണക്കെത്തിയപ്പോള്‍ പിടികൂടിയ കഞ്ചാവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ദിനേഷ് കുമാറിന്റെ വിചിത്രമായ വിശദീകരണം. തൊണ്ടിമുതലായ 145 കിലോ കഞ്ചാവ് പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 100 കിലോ ആയി ചുരുങ്ങുകയായിരുന്നു. 

നേരത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബീഹാറിലെ വിവിധ ഭാഗങ്ങളില്‍ പിടിച്ചെടുത്ത ഒമ്പത് ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തതായി പൊലീസിന്റെ അവകാശവാദം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ എലികള്‍ കഞ്ചാവ് കൊണ്ടുപോയെന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com