വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ലൈംഗികപീഡനമായി കണക്കാക്കാനാകില്ലെന്ന് കോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കുറ്റക്കാരനായ ആളെ വെറുതെ വിട്ടുകൊണ്ടാണ് ഡെല്‍ഹി അഡിഷ്ണല്‍ സെഷന്‍സ് ജഡ്ജ് ഷെയ്ല്‍ ജെയിന്‍ വിധി പുറപ്പെടുവിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ലൈംഗികപീഡനമായി കണക്കാക്കാനാകില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഇരുവരുടെയും സമ്മതത്തോടുകൂടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പിന്നെ ഇതിന്‍മേല്‍ പരാതി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കുറ്റക്കാരനായ ആളെ വെറുതെ വിട്ടുകൊണ്ടാണ് ഡെല്‍ഹി അഡിഷ്ണല്‍ സെഷന്‍സ് ജഡ്ജ് ഷെയ്ല്‍ ജെയിന്‍ വിധി പുറപ്പെടുവിച്ചത്.

കേസില്‍ പരാതിക്കാരി വിദ്യാസമ്പന്നയാണ്. തൊഴിലെടുത്ത് ജീവിക്കുന്ന, സ്വതന്ത്ര ചിന്താഗതിയുള്ള പെണ്‍കുട്ടിയുമാണ്. ആരോപണ വിധേയനായ വ്യക്തിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. പല വിവാഹ വാഗ്ദാനങ്ങളും പാലിക്കപ്പെടാതിരിക്കുന്ന സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന തിരിച്ചറിവുള്ളവരുമാണ് പരാതിക്കാരിയും ആരോപണ വിധേയനും.' കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണെങ്കില്‍ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാലും അത് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ബന്ധങ്ങള്‍ വഴിയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും തിരിച്ചറിയാവുന്നവരായിരുന്നു പരാതിക്കാരിയും ആരോപണ വിധേയനും. അതിനാല്‍ത്തന്നെ ബലപ്രയോഗത്തിലൂടെ ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചെന്നും പറയാനാകില്ല എന്നെല്ലാമാണ് കോടതിയുടെ വാദങ്ങള്‍. 

2013 ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരുടെയും പൊതുസുഹൃത്തായിരുന്ന വ്യക്തിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചായയില്‍ ലഹരിമരുന്ന് കലര്‍ത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പിന്നീട് 2014 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com