സ്വാശ്രയ മെഡിക്കല്‍: ഇടക്കാല ഉത്തരവ് തിങ്കളാഴ്ച, തീയതി നീട്ടി നല്‍കാനാവില്ലെന്ന് സുപ്രിം കോടതി

വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ടാണോ ബാങ്ക് ഗ്യാരണ്ടി ആണോ സ്വീകരിക്കേണ്ടതെന്നു ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കും.
സ്വാശ്രയ മെഡിക്കല്‍: ഇടക്കാല ഉത്തരവ് തിങ്കളാഴ്ച, തീയതി നീട്ടി നല്‍കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി:  സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി നല്‍കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. 

വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ടാണോ ബാങ്ക് ഗ്യാരണ്ടി ആണോ സ്വീകരിക്കേണ്ടതെന്നു ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കും. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത എല്ലാ കോളേജുകള്‍ക്കും താത്ക്കാലിക ഫീസ് ആയ 11 ലക്ഷം ഈടാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഇടക്കാല ഉത്തരവില്‍ തീരുമാനമുണ്ടാവും.

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലായെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് പര്യാപ്തമല്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടുമായി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശത്. നേരത്തെ രണ്ട് കോളേജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com