കോഹ് ലിയും നെഹ്‌റയും ധവാനും ക്രിക്കറ്റ് പാഠങ്ങള്‍ തേടി തന്റെ അടുത്തെത്തി; വിജേന്ദര്‍ സിങ് തന്റെ ശിഷ്യനെന്നും ഗുര്‍മീത്

കരുത്ത് ലഭിക്കുന്നതിന് സഹായം തേടി കോഹ് ലിയും ശിഖര്‍ ധവാനും തന്റെ അടുത്തെത്തിയിരുന്നു
കോഹ് ലിയും നെഹ്‌റയും ധവാനും ക്രിക്കറ്റ് പാഠങ്ങള്‍ തേടി തന്റെ അടുത്തെത്തി; വിജേന്ദര്‍ സിങ് തന്റെ ശിഷ്യനെന്നും ഗുര്‍മീത്

ഛണ്ഡീഗഡ്: ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയുള്ള സംഘര്‍ഷത്തിന് അയവില്ല. 32 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിന് പുറമെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഈ സമയമാണ് ചിലര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ അഭിപ്രായം ആരായുന്നത്. 

ശ്രീലങ്കയില്‍ ഏകദിന മത്സരം തൂത്തുവാരാന്‍ തയ്യാറെടുക്കുന്നതിന് ഇടയില്‍ കോഹ് ലിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ബൗളര്‍മാരെ നിഷ്പ്രഭമാക്കുന്ന കോഹ് ലിയുടെ കഴിവുകള്‍ക്ക് പിന്നില്‍ ഗുര്‍മീതാണെന്ന ദേരാ സച്ഛാ സൗധ തലവന്റെ അവകാശവാദത്തെ തുടര്‍ന്നാണ് എല്ലാവരും കോഹ് ലിയുടെ പ്രതികരണത്തിനായി മുറവിളി കൂട്ടുന്നത്. 

ഇതിനിടയില്‍ കോഹ്ലിക്കും ആശിഷ് നെഹ്‌റയ്ക്കും ക്രിക്കറ്റിനെ കുറിച്ച് പഠിപ്പിക്കുന്ന ഗുര്‍മീതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഒരു പരിപാടിയില്‍ സംസാരിക്കവെ കോഹ് ലിയെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന ഗുര്‍മീതിന്റെ വാദം. താന്‍ പരിശീലിപ്പിച്ച യുവതാരങ്ങള്‍ ഇപ്പോള്‍ രാജ്യത്തിനായി നല്ല പ്രകടനം നടത്തുന്നു. വിജേന്ദര്‍ സിങ് രാജ്യത്തിനായി മെഡല്‍ നേടുന്നു. പിന്നെയുള്ളത് വിരാട് കോഹ് ലിയാണ്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കോഹ് ലി തന്റെ അടുത്തേക്കെത്തി. 

നല്ല തുടക്കം കിട്ടിയിട്ടും മികച്ച ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാത്തതായിരുന്നു കോഹ് ലിയുടെ പ്രശ്‌നം. 30-40 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴേക്കും പുതിയ ഒരു ഷോട്ടിനായി വിരാട് ശ്രമിക്കും. അങ്ങിനെ വിരാടിന് വിക്കറ്റ് നഷ്ടമാക്കും. എന്നാല്‍ കളിക്ക് മുന്‍പ് പരിശീലനത്തില്‍ ഈ ഷോട്ടുകള്‍ മുന്‍പേ പരിശീലിക്കണമെന്ന് താന്‍ നിര്‍ദേശിച്ചു. കോഹ് ലി തന്റെ നിരീക്ഷണം കേട്ട് അമ്പരന്നതായും ഗുര്‍മീത് പറയുന്നു. 

കരുത്ത് ലഭിക്കുന്നതിന് സഹായം തേടി കോഹ് ലിയും ശിഖര്‍ ധവാനും തന്റെ അടുത്തെത്തിയിരുന്നതായും ഗുര്‍മീത് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com