400 സ്‌കൂള്‍ കുട്ടികളുടെ ജീവനുവേണ്ടി ഒരു കിലോമീറ്ററോളം ഓടിയ പൊലീസുകാരന്‍ 

400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പൊലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തിലാണ് സംഭവം.
400 സ്‌കൂള്‍ കുട്ടികളുടെ ജീവനുവേണ്ടി ഒരു കിലോമീറ്ററോളം ഓടിയ പൊലീസുകാരന്‍ 

ഭോപ്പാല്‍: 400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പൊലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തിലാണ് സംഭവം. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും. 

ബോംബ് കണ്ടെത്തിയ ഉടന്‍ അഭിഷേക് പട്ടേല്‍ അത് തോളിലെടുത്തുകൊണ്ട് ദൂരേയ്ക്ക് ഓടുകയായിരുന്നു. സംഭവം സ്‌കൂളിലെത്തിയ മാധ്യമപ്രവര്‍കരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവരിത് ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സംഭവം മറ്റുള്ളവരും ശ്രദ്ധിക്കുന്നത്. 

ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന തിരിച്ചറിവാണ് ബോംബും തോളിലേന്തി ഓടാന്‍ കാരണം. 'കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളിലെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു. 

അഭിഷേക് പട്ടേല്‍ നേരത്തെയും ബോംബ് കണ്ടെത്തിയിട്ടുള്ള ആളാണ്. നേരത്തെ ഇതുപോലെ ബോംബ് കണ്ടെത്തിയപ്പോള്‍ അത് പൊട്ടിയിരുന്നെങ്കില്‍ 500 മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍. ജനസംഖ്യ കൂടുതലുള്ള പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ബോംബ് പൊട്ടിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നതിനാലാണ് അഭിഷേക് ഈ പ്രവൃത്തിക്ക് മുതിര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com