ഗുര്‍മീതിന്റെ പേരില്‍ ഖട്ടറെ മാറ്റില്ലെന്ന് ഉറപ്പിച്ച് ബിജെപി; ഹരിയാന മുഖ്യന്റെ രാജിക്കായി മുറവിളി ശക്തം

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്
ഗുര്‍മീതിന്റെ പേരില്‍ ഖട്ടറെ മാറ്റില്ലെന്ന് ഉറപ്പിച്ച് ബിജെപി; ഹരിയാന മുഖ്യന്റെ രാജിക്കായി മുറവിളി ശക്തം

ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത് റാം റഹിം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ രാജിക്കായി ഉയരുന്ന മുറവിളികളെ തള്ളി ബിജെപി നേതൃത്വം. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടിട്ടും, ഖട്ടറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റേണ്ടതില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ വ്യക്തമാക്കി. 

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. ഗുര്‍മിതിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള അവസരമൊരുക്കിയെന്ന് ഹരിയാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനിടയില്‍ ഖട്ടര്‍ രാജിവയ്ക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 

കോടതി വിധി ഉണ്ടാകുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ഗുര്‍മിതിന്റെ അനുയായികള്‍ പഞ്ച്കുളയില്‍ എത്തുമെന്നും, സംഘര്‍ഷം ഉണ്ടാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഗുര്‍മിതിന്റെ അനുയായികള്‍ പ്രതിഷേധിക്കുന്നതിന് ഇടയില്‍ സാമൂഹിക വിരുദ്ധര്‍ കയറിക്കൂടി ആക്രമം സൃഷ്ടിച്ചുവെന്നായിരുന്നു ഖട്ടറിന്റെ പ്രതികരണം. കോടതി കുറ്റക്കാരനെന്ന് വിധിച്ചിട്ടും ഗുര്‍മിതിനെതിരെ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com