ദേശീയ പതാകയുടെ ചിത്രമുള്ള കേക്ക് മുറിച്ച് കേന്ദ്ര മന്ത്രി; രാജ്യത്തെ വെട്ടിമുറിക്കുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ്‌

കേക്കില്‍ രാജ്യത്തെ മുറിച്ച് വേര്‍പ്പെടുത്തിയ കിരണ്‍ രിജിജുവിനെ മന്ത്രി പദത്തില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ്‌
ദേശീയ പതാകയുടെ ചിത്രമുള്ള കേക്ക് മുറിച്ച് കേന്ദ്ര മന്ത്രി; രാജ്യത്തെ വെട്ടിമുറിക്കുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ്‌

ദേശീയ പതാകയുടെ ചിത്രമുള്ള കേക്ക് മുറിച്ച് കേന്ദ്ര സഹമന്ത്രി വിവാദത്തില്‍. ദേശീയ പതാകയുടേയും ഇന്ത്യയുടെ ഭൂപടത്തിന്റേയും ചിത്രങ്ങള്‍ അടങ്ങിയ കേക്ക് ചെറിയ വാള്‍ ഉപയോഗിച്ച് മുറിച്ച കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു, അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി ചൗന മെയിന്‍ എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്. 

ദേശീയ പതാകയുള്ള കേക്ക് മുറിച്ചത് അനാദരവാണെന്ന് ആരോപിച്ച് അരുണാചലിലെ കോണ്‍ഗ്രസ് ഘടകം രംഗത്തെത്തി. കേക്കില്‍ രാജ്യത്തെ മുറിച്ച് വേര്‍പ്പെടുത്തിയ കിരണ്‍ രിജിജുവിനെ മന്ത്രി പദത്തില്‍ നിന്നും പുറത്താക്കണമെന്നാണ് അരുണാചല്‍പ്രദേശ് യുത്ത് കോണ്‍ഗ്രസിന്റെ നിലപാട്. 1971ലെ നാഷണല്‍ ഹോണര്‍ ആക്ടിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

ബിജെപിയുടെ തിരങ്ക യാത്രയുടെ ഭാഗമായിട്ടായിരുന്നു ഇന്ത്യ കേക്ക് മുറിക്കല്‍. ഏറ്റവും ദേശ സ്‌നേഹമുള്ളവരായാണ് ബിജെപിക്കാര്‍ സ്വയം അവരോധിക്കുന്നത്. അവരാണ് ദേശീയ പതാകയെ ഇപ്പോള്‍ അപമാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ദേശീയ പതാകയെ തൂവാലയായി ഉപയോഗിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com