ബിഹാറിലെ പ്രളയത്തില്‍ മരിച്ചവര്‍ 440; വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളിലേക്ക് മടക്കം

പ്രളയം ബാധിച്ച മേഖലകള്‍ ഹെലികോപ്ടറിലൂടെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിബിഹാറിന് 500 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു
ബിഹാറിലെ പ്രളയത്തില്‍ മരിച്ചവര്‍ 440; വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളിലേക്ക് മടക്കം

പാട്‌ന: 1.71 കോടി ജനങ്ങളെ ബാധിച്ച ബിഹാറിലെ പ്രളയ കെടുതികളില്‍ മരിച്ചവരുടെ എണ്ണം 440 കടന്നു. അരാരിയ, കിസന്‍ഗജ്ഞ്, കതിഹാര്‍, പുര്‍നിയ എന്നീ നാല് ജില്ലകളെയാണ് പ്രളയ കെടുതി ദുരന്തം വിതച്ചിരിക്കുന്നത്. 

ചില പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇതോടെ വീടുകളിലേക്ക് മടങ്ങാന്‍ ജനങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ദുരന്തനിവാരണ സേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

2.74 ലക്ഷം പേരെ വിവിധ ദുരന്ത നിവാരണ ക്യാമ്പുകളിലേക്ക് മാറ്റി. പ്രളയം ബാധിച്ച മേഖലകള്‍ ഹെലികോപ്ടറിലൂടെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിഹാറിന് 500 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മോദി സാധ്യമായ എല്ലാ സഹായവും ബിഹാറിന് നല്‍കുമെന്നും വ്യക്തമാക്കി. സൈന്യം, 28 ദുരന്ത നിവാരണ സേന യൂനിറ്റുകള്‍, സംസ്ഥാന സേനകള്‍ എന്നിവയില്‍ നിന്നായി 1152 പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com