വീണ്ടും പശുക്കളുടെ പേരില്‍ ആക്രമണം; ബംഗാളില്‍ മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

ദുഗ്പുരി ടൗണിനടുത്ത് വച്ച് ഞായറാഴ്ച്ച രാവിലെ മൂന്ന് മണിയ്ക്കാണ് യുവാക്കള്‍ ആക്രമണത്തിനിരയായത്
വീണ്ടും പശുക്കളുടെ പേരില്‍ ആക്രമണം; ബംഗാളില്‍ മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് രാജ്യത്ത് അറുതിയില്ല. പശ്ചിമ ബംഗാളില്‍ പശുമോഷ്ടാക്കളെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു.അസ്സം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്‌ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ദുഗ്പുരി ടൗണിനടുത്ത് വച്ച് ഞായറാഴ്ച്ച രാവിലെ മൂന്ന് മണിയ്ക്കാണ് യുവാക്കള്‍ ആക്രമണത്തിനിരയായത്. പിക്കപ്പ് വാനില്‍ സഞ്ചരിച്ചിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തിയ ആള്‍ക്കൂട്ടം അക്രമിക്കുകയായിരുന്നു. വാനില്‍ ഏഴ് പശുക്കള്‍ ഉണ്ടായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചു എന്നതില്‍ സ്ഥിരീകരണം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com