ഗുര്‍മീതിനുള്ള ശിക്ഷ കുറഞ്ഞു പോയെന്ന് അക്രമിക്കപ്പെട്ട യുവതി; പൊട്ടിക്കരഞ്ഞു ഗുര്‍മീത്

ഗുര്‍മീതിനുള്ള ശിക്ഷ കുറഞ്ഞു പോയെന്ന് അക്രമിക്കപ്പെട്ട യുവതി; പൊട്ടിക്കരഞ്ഞു ഗുര്‍മീത്

ബലാത്സംഗ കേസില്‍ സിഖ് വിഭാഗമായ ദേരാ സച്ചാ സൗധയുടെ നേതാവ് ഗുര്‍മീത് റാം റഹിം സിങിനുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് അക്രമിക്കപ്പെട്ട യുവതി.  പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് റാം റഹീമിനെ പത്തു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു. റാം റഹീമിനു നല്‍കിയ ശിക്ഷയില്‍ തൃപ്തയല്ലെന്നും ബലാത്സംഗത്തിനു ഇരയായ  യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പത്തു വര്‍ഷം തടവ് കുറഞ്ഞു പോയെന്നും പരമാവധി ശിക്ഷ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കി.

അതേസമയം, റാം റഹീമിനെ ശിക്ഷ വിധിച്ച കോടതി നാടകീയ രംഗങ്ങള്‍ക്കു സാക്ഷിയായി. ജഡ്ജിക്കു മുന്നില്‍ മുട്ടുകാലില്‍ ഇരുന്നു കരഞ്ഞ റാം റഹീം കോടതി വിടാന്‍ വിസമ്മതിച്ചതോടെ ബലം പ്രയോഗിച്ചാണ് കോടതിയുടെ പുറത്തെത്തിച്ചത്. പത്തു വര്‍ഷം തടവു ശിക്ഷയ്ക്കു പുറമെ 65,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട റാം റഹീമിനു ജയിലില്‍ വിവിഐപി പരിഗണ വേണ്ടെന്ന് ജയില്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കി. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് അനുയായിയെ ബാലാത്സംഗം ചെയ്ത കേസില്‍ റാം റഹീം ശിക്ഷിക്കപ്പെടുന്നത്. അക്രമ സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാനയില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വരും മുമ്പ് ദേരാ സച്ചാ വിശ്വാസികള്‍ സിസ്രയില്‍ രണ്ടു കാറുകള്‍ക്കു തീ വച്ചു. വിശ്വാസികള്‍ സംയമനം പാലിക്കാന്‍ ദേരാ ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com