'പാപ്പയുടെ മാലാഖ' നയിക്കും റാം റഹീമിന്റെ ദേര സച്ചാ സൗദയെ

ദത്തെടുത്ത ശേഷം റാം റഹീമിന്റെ സന്തത സഹചാരിയാണ് ഹണിപ്രീത്. റാം റഹീമിന്റെ വഴികള്‍ തന്നെയാണ് ഹണിപ്രീതും സ്വീകരിച്ചു പോരുന്നത്. ഇതിനു തെളിവാണ് 30 കാരിയായ ഇവരുടെ ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം.
'പാപ്പയുടെ മാലാഖ' നയിക്കും റാം റഹീമിന്റെ ദേര സച്ചാ സൗദയെ

കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍. വിലകൂടിയ കാറുകള്‍. ബൈക്കുകള്‍. ഹരിയാനയിലെ സിര്‍സ ജില്ലയിലെ 700 ഏക്കറോളം വരുന്ന ക്യാംപസ്. ദേര സച്ചാ സൗദ തലവനായിരുന്ന ഗുര്‍മീത് റാം റഹീമിനു പത്തു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതോടെ ഇവയെല്ലാം ആരു കൈകാര്യം ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്വത്തെല്ലാം കൈകാര്യം ചെയ്യുന്നതിനായി രണ്ടു പേരുകളാണ് ദേര സച്ചാ സൗദാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. 

ഒന്ന് റാം റഹീമിന്റെ ഏക മകന്‍ ജസ്മീത്. രണ്ടാമത്തേത്, റാം റഹീമിനു ഏറ്റവും പ്രിയപ്പെട്ട തന്റെ ദത്തു പുത്രി ഹണിപ്രീത് ഇന്‍സാന്‍. കഴിഞ്ഞ ദിവസം പഞ്ചകുളയില്‍ വെച്ചു റാം റഹീം കുറ്റക്കാരനാണെന്നു കോടതി വിധിക്കു ശേഷം റാം റഹീമിനെ ജയിലിലേക്കു കൊണ്ടുപോയ ഹെലികോപ്ടറിലുണ്ടായിരുന്നതും ഹണിപ്രീത് ആയിരുന്നു.

റാം റഹീം 2009ലാണ്  ഹണിപ്രീതിനെ ദത്തെടുക്കുന്നത്. ഇതിനു ശേഷം പ്രിയങ്ക തനേജയെന്ന പേരുമാറ്റി ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചു. ദത്തെടുത്ത ശേഷം റാം റഹീമിന്റെ സന്തത സഹചാരിയാണ് ഹണിപ്രീത്. റാം റഹീമിന്റെ വഴികള്‍ തന്നെയാണ് ഹണിപ്രീതും സ്വീകരിച്ചു പോരുന്നത്. ഇതിനു തെളിവാണ് 30 കാരിയായ ഇവരുടെ ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം. അഞ്ച് ലക്ഷം പേരാണ് ഹണിപ്രീതിന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.

സംവിധായിക, നടി, എഡിറ്റര്‍, പപ്പായുടെ മാലാഖ, പരോപകാരി ഇവരുടെ വിശേഷങ്ങള്‍ തീരുന്നില്ലെന്നാണ് ദേര സച്ചാ സൗദാ പ്രവര്‍ത്തകര്‍ പറയുന്നത്. സംവിധാനം പഠിക്കാനായി മകളുടെ കഠിന പ്രയത്‌നം കണ്ടു തന്നെ കുറിച്ചു ഒരു സിനിമയെടുത്ത് സംവിധാന രംഗത്തേക്കു കാലെടുത്തു വെക്കാന്‍ അവസരം നല്‍കിയതും റാം റഹീമാണ്. MSG The Warrior Lion Heart, എന്ന സിനിമയാണ് ഹണിപ്രീതിന്റെ സംവിധാന അരങ്ങേറ്റം.

റാം റഹീം ഭക്തനായിരുന്ന വിശ്വാസ് ഗുപ്തയാണ് ഹണിപ്രീതിന്റെ ഭര്‍ത്താവ്. തന്റെ ഭാര്യയും റാം റഹീമും തമ്മിലുള്ള അടുത്ത ബന്ധം വിശ്വാസിനെ ചൊടിപ്പിച്ചതോടെ തന്റെ ഭാര്യയെ ദേര സച്ചാ മേധാവി ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് കാണിച്ചു 2012ല്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീടു ഈ ആരോപണം വിശ്വാസ് പിന്‍വലിക്കുകയായിരുന്നു.

ഹണിപ്രീതിന്റെ പേരിലുള്ള വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റു സജീവ സാന്നിധ്യമാണ് ഇവരെന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com