പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വട്ടപ്പൂജ്യം

50 പോസ്റ്റല്‍ വോട്ടുകളില്‍ 211 എണ്ണം നോട്ടക്ക് ലഭിച്ചപ്പോള്‍ 39 എണ്ണം അസാധുവായി - തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാവും ഉപതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും പോസ്റ്റല്‍ വോട്ട് ലഭിക്കാതിരുന്നത്‌
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വട്ടപ്പൂജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ വിജയിച്ചെങ്കിലും ആന്ധ്രയിലെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കെതിരായ വിധിയെഴുത്തായി പോസ്റ്റല്‍ വോട്ടുകള്‍. ടിഡിപി സ്ഥാനാര്‍ത്ഥിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടിയ വോട്ടിന്റെ എണ്ണം വട്ടപൂജ്യം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാവും ഉപതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും പോസ്റ്റല്‍ വോട്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്. 

250 പോസ്റ്റല്‍ വോട്ടുകളില്‍ 211 എണ്ണം നോട്ടക്ക് ലഭിച്ചപ്പോള്‍ 39 എണ്ണം അസാധുവായി. മൊത്തം വോട്ട് എണ്ണിയപ്പോള്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ വിജയത്തില്‍ ടിഡിപിയുടെ സ്ഥാനാര്‍ത്ഥി ഭൂമ ബ്രഹ്മാനന്ദറെഡ്ഢി 20,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വൈഎസ്ആര്‍കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. നന്ത്യാലിലെ എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com