ഉത്തര്‍പ്രദേശില്‍ ഇനി ബസുകളും കാവിനിറത്തില്‍

ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അന്ത്യോദയ എന്ന പേരിലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത് - കാവിവത്കരണത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം 
ഉത്തര്‍പ്രദേശില്‍ ഇനി ബസുകളും കാവിനിറത്തില്‍

ലഖ്‌നോ: കാവിയിലൂടെ മുഖ്യമന്ത്രി പദത്തില്‍ എത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബസുകള്‍ക്ക് കാവി നിറം നല്‍കി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലുള്ള ബസുകള്‍ക്കാണ് കാവി നിറം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. 

യുപിയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സര്‍ക്കാരുകള്‍ മാറി മാറി അധികാരത്തിലെത്തുമ്പോള്‍ ബസുകളുടെ നിറം മാറ്റല്‍ പതിവായിരിക്കുകയാണ്. ബിഎസ്പി അധികാരത്തിലിരിക്കുമ്പോള്‍ നീലയും വെള്ളയുമായിരുന്നെങ്കില്‍ എസ്പി അധികാരത്തില്‍ എത്തിയപ്പോള്‍ അത് ചുവപ്പും പച്ചയുമായി മാറി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അവരും ആ നിലപാടില്‍ ഉറച്ചു നിന്നതോടെ ബസുകളുടെ നിറം കാവിയായി.എന്നാല്‍ ബിജെപിയുടെ നടപടി കാവിവത്കരണത്തിന്റെ ഭാഗമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നത്. 

അന്‍പത് ബസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കാവിനിറം നല്‍കിയത്. യോഗി ആദിത്യനാഥിന് ഏറെ പ്രിയപ്പെട്ട നിറമാണ് കാവി. കൂടാതെ ഹിന്ദുത്വ ആശയത്തിന്റെ നിറം കൂടിയാണ് കാവി. ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അന്ത്യോദയ എന്ന പേരിലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. പുതിയ ബസിന്റെ ഉദ്ഘാടനം സപ്തംബര്‍ പതിനഞ്ചിന് ആരംഭിക്കും. ഇതിനായി ഗതാതമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്. 

കാവിവത്കരണമാണെന്ന എസ്പിയ്ക്കും ബിഎസ്പിക്കും എതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അന്ത്യോദയ എന്ന പദ്ധതി കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അവസാനത്തെ വ്യക്തിയുടെയും ഉദയമാണെന്നാണ്. ബസുകൡ യാത്രക്കാര്‍ക്ക് ഇളവുണ്ടാകുമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com