ഗുര്‍മീത് റാം റഹീം കേസ് മതനേതാക്കളെ നാണം കെടുത്തതെന്ന് ബാബാ രാംദേവ്

ഒരാള്‍ ഇങ്ങനെ  കുറ്റം ചെയ്തതുകൊണ്ട്‌ എല്ലാ സ്വാമിമാരും ഇങ്ങനെയാണെന്ന് കരുതരുത്.  അവരുടെ പൈതൃകത്തെ തള്ളിപ്പറയരുതെന്നും രാംദേവ്
ഗുര്‍മീത് റാം റഹീം കേസ് മതനേതാക്കളെ നാണം കെടുത്തതെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി:ബലാത്സംഗകേസില്‍  ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ ഇരുപത് വര്‍ഷത്തേക്ക് ജയിലിലടച്ച കോടതി വിധിക്ക് പിന്നാലെ ഗുര്‍മീതിനെതിരെ രൂക്ഷവിമര്‍ശനവുമായി യോഗാ ഗുരു  ബാബാ രാംദേവ്. ഗുര്‍മീത് റഹീമിന്റെ കേസ് മതചാര്യന്‍മാരെ നാണം കെടുത്തതായിപ്പോയെന്നും രാംദേവ് പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി ഉയര്‍ന്നുവരുന്ന ഇത്തരം കേസുകള്‍ മതാചാര്യന്‍മാര്‍ക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു രാംദേവിന്റെ അഭിപ്രായ പ്രകടനം.

ഒരാള്‍ ഇങ്ങനെ  കുറ്റം ചെയ്തതുകൊണ്ട്‌ എല്ലാ സ്വാമിമാരും ഇങ്ങനെയാണെന്ന് കരുതരുത്. ഒരു വ്യക്തി ഇത്തത്തില്‍ തെറ്റുകള്‍ ചെയ്തത് കൊണ്ട് അവരുടെ പൈതൃകത്തെ തള്ളിപ്പറയരുതെന്നും രാംദേവ് പറഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് സന്യാസിമാര്‍ സാലളിതമായും സത്യസന്ധരായുമാണ് സാധാരണക്കാരെ സേവിക്കുന്നത്. 

എല്ലാമതത്തിലെയും ആത്മീയ നേതാക്കള്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഹരിയാനയിലെ കലാപം നല്ല രീതിയില്‍ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞെന്നും രാംദേവ് പറഞ്ഞു. അതേസമയം ഇക്കാരണത്താല്‍ ആശ്രമം അടച്ചുപൂട്ടേണ്ടതില്ലെന്നും രാംദേവ് അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com