കലാപത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

കലാപം തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് ഖട്ടര്‍ പറഞ്ഞു
കലാപത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണ് എന്ന് സിബിഐ കോടതി വിധി വന്നതിന് പിന്നാലെ ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയുട പേരില്‍ താന്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. റാം റഹീമിന്റെ അനുയായികള്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ 38പേര്‍ മരിച്ചിരുന്നു. 

കലാപം തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് ഖട്ടര്‍ പറഞ്ഞു. കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഖട്ടറിന്റെ രാജി ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഖട്ടര്‍ രാജിവെച്ചാല്‍ പാര്‍ട്ടി കൂടുതല്‍ സമ്മര്‍ദത്തിലാകുമെന്നും രാജിവേണ്ട എന്നുമായിരുന്നു ബിജെപി ദേശീയ,സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. 

സംസ്ഥാന സര്‍ക്കാരാണ് കലാപത്തിന് ഉത്തരവാദിയെന്നും കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും പഞ്ചാബ്,ഹരിയാന ഹൈക്കോടതി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com