മോദിക്കെതിരെ സമരവുമായി അന്നാ ഹസാരെ വരുന്നു; മൂന്ന് വര്‍ഷം അധികാരത്തിലിരുന്നിട്ടും അഴിമതിക്കെതിരെ മോദി ഒന്നും ചെയ്തില്ല

ലോക്പാല്‍ നിയമനം, സ്വാമിനാധന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
മോദിക്കെതിരെ സമരവുമായി അന്നാ ഹസാരെ വരുന്നു; മൂന്ന് വര്‍ഷം അധികാരത്തിലിരുന്നിട്ടും അഴിമതിക്കെതിരെ മോദി ഒന്നും ചെയ്തില്ല

ന്യൂഡല്‍ഹി: വീണ്ടും സമരവുമായി അന്നാ ഹസാരെ തലസ്ഥാനത്തേക്ക്. അധികാരത്തിലെത്തി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് വിമര്‍ശിച്ചാണ് അന്നാ ഹസാരെ വീണ്ടും സമരവുമായി എത്തുന്നത്. 

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ലോക്പാല്‍ നിയമനത്തിന് പുറമെ ഭക്ഷ്യ സുരക്ഷയെ കുറിച്ചും, കര്‍ഷകരുടെ സംരക്ഷണത്തെ കുറിച്ചും പറയുന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യവും അന്നാ ഹസാരെ മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആറ് വര്‍ഷം മുന്‍പാണ് അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം ആരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അഴിമതി ഇല്ലാതാക്കുന്നതിനായി ശക്തമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ മാറി വന്ന സര്‍ക്കാരുകള്‍ക്ക്‌
സാധിച്ചിട്ടില്ല. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സര്‍ക്കാരിനെ താന്‍ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ നിങ്ങള്‍ മറുപടി നല്‍കുകയോ, നടപടി എടുക്കാന്‍ തയ്യാറാവുകയോ ചെയ്തില്ലെന്നും അന്നാ ഹസാരെ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. എപ്പോള്‍, എവിടെ വെച്ചായിരിക്കും സമരം നടത്തുക എന്നത് അടുത്ത കത്തില്‍ വ്യക്തമാക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അന്നാ ഹസാരെ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com