യുദ്ധവും വിറ്റ് കാശാക്കാന്‍ ഇസ്രായേല്‍; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ റോഡ് ഷോ

എങ്ങനെ വെടിവെയ്ക്കാം, എങ്ങനെ യുദ്ധതന്ത്രങ്ങള്‍ മെനയാം തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട്
യുദ്ധവും വിറ്റ് കാശാക്കാന്‍ ഇസ്രായേല്‍; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ റോഡ് ഷോ

മുംബൈ: യുദ്ധഭൂമിയിലേക്ക് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തീവ്രവാദ വിരുദ്ധ, പ്രതിരോധ വിനോദസഞ്ചാരമെന്ന പുതിയ ആശയവുമായി ഇസ്രയേല്‍ അധികൃതര്‍ ഇന്ത്യയില്‍.റോഡ് ഷോയുമായി ഇന്ത്യന്‍നഗരങ്ങളില്‍ പര്യടനം നടത്തുന്ന ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ ഡയറക്ടര്‍ ഹസന്‍ മഹദാണ് ഇസ്രായേലിന്റെ പുതിയ ആശയത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 

മുംബൈയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ, ഡല്‍ഹി, കോല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലൂടെ ചെന്നൈയില്‍ അവസാനിക്കും. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ നിന്നുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. 

യുദ്ധഭൂമിയെ കുറിച്ചറിയാനും തീവ്രവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അറിയാനും താത്പര്യം പ്രകടിപ്പിച്ച് നിരവധി വിനോദസഞ്ചാരികള്‍ അമേരിക്കയില്‍ നിന്നും മറ്റും ഇസ്രായേലില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യക്കാരും തത്പരരാണ്. 

എങ്ങനെ വെടിവെയ്ക്കാം, എങ്ങനെ യുദ്ധതന്ത്രങ്ങള്‍ മെനയാം തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട്. ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഏജന്റുമാരുമായി പ്രതിരോധ ടൂറിസം എന്ന ആശയം ചര്‍ച്ച ചെയ്തുവരികയാണെന്നും ഹസന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com