ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍.കെ രാഘവനെ സൈപ്രസ് സ്ഥാനപതിയാക്കി കേന്ദ്രസര്‍ക്കാര്‍

വിദേശകാര്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ സ്ഥാനപതികളായി നിയമിക്കുന്ന പതിവ് വിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍.കെ രാഘവനെ സൈപ്രസ് സ്ഥാനപതിയാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു.വിദേശകാര്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ സ്ഥാനപതികളായി നിയമിക്കുന്ന പതിവ് വിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഗുജറാത്ത് കലാപ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ആര്‍.കെ രാഘവന്‍. 

ഗുല്‍ബര്‍ഗ് ഹൗസിങ് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് എം പി ഇഷാന്‍ ജെഫ്രിയുടെ വിധവ സാക്കിയ ജെഫ്രി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ്‌സുപ്രീം കോടതി അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com