ഞങ്ങള്‍ ശിവ ഭക്തരാണ്, ആ ഭക്തി രാഷ്ട്രീയത്തിലെ വില്‍പ്പന ചരക്കാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധിയും, എന്റെ കുടുംബവും ശിവ ഭക്തരാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാക്കി വയ്ക്കുകയാണ് ഞങ്ങള്‍
ഞങ്ങള്‍ ശിവ ഭക്തരാണ്, ആ ഭക്തി രാഷ്ട്രീയത്തിലെ വില്‍പ്പന ചരക്കാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സോംനാഥ്‌ ക്ഷേത്രത്തിലെ രജിസ്റ്ററില്‍ അഹിന്ദുക്കളായ വിസിറ്റേഴ്‌സിന്റെ ലിസ്റ്റില്‍ തന്റെ പേര് ബിജെപിക്കാര്‍ മനഃപൂര്‍വം എഴുതുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതത്തെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

മുത്തശ്ശി ഇന്ദിരാഗാന്ധിയും, എന്റെ കുടുംബവും ശിവ ഭക്തരാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാക്കി വയ്ക്കുകയാണ് ഞങ്ങള്‍. ഇതില്‍ മറ്റൊരാളുടേയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

സോംനാഥ്‌ ക്ഷേത്രത്തിലെ വിസിറ്റേഴ്‌സിന്റെ ലിസ്റ്റില്‍ അഹിന്ദുക്കളുടെ കോളത്തില്‍ രാഹുലിന്റെ പേരെഴുതിയിരിക്കുന്നതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു ബിജെപിയുടെ ആക്രമണം. രാഹുല്‍ ഹിന്ദു അല്ല എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു എന്നായിരുന്നു ഗുജറാത്തിലെ ബിജെപി നേതാക്കളുടെ വാദം. 

എന്നാല്‍, ഞങ്ങളുടെ മത വിശ്വാസത്തെ വില്‍പ്പന ചരക്കാക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയത്തിനായും ഞങ്ങളുടെ വിശ്വാസങ്ങളെ ഉപയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ്  ഉപാധ്യക്ഷന്‍ വ്യക്തമാക്കി. സോംനാഥ്‌ ക്ഷേത്രത്തിലെ വിവാദ ലിസ്റ്റ് ബിജെപി വ്യാജമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com