മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്; മോദിയോട് ബറാക് ഒബാമ ആവശ്യപ്പെട്ടു

ഇതേ കാര്യം താന്‍ അമേരിക്കന്‍ ജനതയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. 
മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്; മോദിയോട് ബറാക് ഒബാമ ആവശ്യപ്പെട്ടു

ന്യൂഡെല്‍ഹി: രാജ്യത്തെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇതേ കാര്യം താന്‍ അമേരിക്കന്‍ ജനതയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. 

എന്നാല്‍ മോദി ഇതിന് എന്ത് മറുപടി നല്‍കി എന്ന ചോദ്യത്തിന് അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിംങ്ങള്‍ ഈ നാടിന്റെ ഭാഗമാണെന്ന് അവര്‍ വിശ്വസിക്കുന്നു എന്നത് സര്‍ക്കാറിനും ഭൂരിപക്ഷ സമുദായങ്ങള്‍ക്കും സന്തോഷം നല്‍കുന്നതാണെന്ന് മോദി പറഞ്ഞുവെന്ന് ഒബാമ വ്യക്തമാക്കി. 

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത് മറ്റു രാജ്യങ്ങളില്‍ സംഭവിക്കാത്തതാണ്. അത് പ്രോത്‌സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു. 

'ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ജനങ്ങളുടെ ഓഫിസിനാണ്. അല്ലാതെ രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഓഫീസിനില്ല'- ഒബാമ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനെ പിന്തുണക്കുന്നതിലൂടെ താന്‍ ഏത് ആശയത്തെയാണ് പ്രോത്‌സാഹിപ്പിക്കുന്നതെന്ന് അവര്‍ സ്വയം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോള താപനം പ്രതിരോധിക്കല്‍ ലക്ഷ്യമാക്കിയുള്ള പാരിസിലെ കാലാവസ്ഥാ കരാറില്‍ നരേന്ദ്ര മോദിയെടുത്ത നിലപാടിനെ പ്രശംസിച്ച ഒബാമ, കരാറുമായി സഹകരിക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com