ബിജെപി ഉളളപ്പോള്‍ വേറെ ഹിന്ദു പാര്‍ട്ടിയെ തേടുന്നത് എന്തിന്?; രാഹുലിന് ജെയ്റ്റലിയുടെ മറുപടി 

ബിജെപി എല്ലായ്‌പ്പോഴും ഹിന്ദുത്വ അജന്‍ഡയെ അടിസ്ഥാനമാക്കിയുളള പാര്‍ട്ടിയാണ്. അങ്ങനെയുളളപ്പോള്‍ ക്ലോണിനെ ആരെയെങ്കിലും പരിഗണിക്കുമോയെന്ന് രാഹുല്‍ ഗാന്ധിയെ ഉദേശിച്ച് അരുണ്‍ ജെയ്റ്റ്‌ലി 
ബിജെപി ഉളളപ്പോള്‍ വേറെ ഹിന്ദു പാര്‍ട്ടിയെ തേടുന്നത് എന്തിന്?; രാഹുലിന് ജെയ്റ്റലിയുടെ മറുപടി 

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അധികം നാള്‍ ഹിന്ദുവായി തുടരാന്‍ കഴിയുകയില്ലെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി. ബിജെപി എല്ലായ്‌പ്പോഴും ഹിന്ദുത്വ അജന്‍ഡയെ അടിസ്ഥാനമാക്കിയുളള പാര്‍ട്ടിയാണ്. അങ്ങനെയുളളപ്പോള്‍ ക്ലോണിനെ ആരെയെങ്കിലും പരിഗണിക്കുമോയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അരുണ്‍ ജെയ്റ്റ്‌ലി പരോക്ഷമായി പരിഹസിച്ചു.

ഹിന്ദുത്വ അജന്‍ണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയെ അനുകരിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ ചില അടിസ്ഥാന മര്യാദകളുണ്ട്. അങ്ങനെയുളളപ്പോള്‍ യഥാര്‍ത്ഥ പാര്‍ട്ടിയെ വിട്ട് അപരനെ തേടി പോകുമോയെന്ന് ജെയ്റ്റലി ചോദിച്ചു . ഇതിലുടെ പാാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഹിന്ദുത്വ അജന്‍ഡയാണെന്ന് കൂടി അരുണ്‍ ജെയ്റ്റലി ഊട്ടിഉറപ്പിക്കുകയായിരുന്നു.

മോദിക്ക് അധികം നാള്‍ ഹിന്ദുവായി തുടരാന്‍ കഴിയുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മൗലിക വാദത്തെ പൂര്‍ണമായി സ്വീകരിച്ച മോദിക്ക് എങ്ങനെ ഹിന്ദുവായി തുടരാന്‍ കഴിയുമെന്ന നിലയിലായിരുന്നു കപില്‍ സിബലിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ  രാഹുല്‍ ഗാന്ധിയുടെ മതം ഏതാണ് എന്ന നിലയിലും  വിവാദം പുകഞ്ഞിരുന്നു. സോമനാഥ ക്ഷേത്രദര്‍ശനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ മതം സംബന്ധിച്ച ചര്‍ച്ചകളും കൊഴുത്തത്. ഈ വിവാദങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയെ പിന്തുണച്ച് കൊണ്ട് അരുണ്‍ ജെയ്റ്റലി രംഗത്തുവന്നത്. 

1990കളുടെ തുടക്കത്തില്‍ ഉദാരവത്ക്കരണ നയങ്ങള്‍ സ്വീകരിക്കാന്‍ രാജ്യം നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com