ഫാദര്‍ ഉഴുന്നാലിനെ തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന് മറക്കരുത്; ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മോദി

ഫാദര്‍ ടോം ഉഴുന്നാലിനെ ഐഎസ് തീവ്രവാദികളില്‍ നിന്നും തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന കാര്യം മറന്നുപോകരുതെന്നും മോദി
ഫാദര്‍ ഉഴുന്നാലിനെ തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന് മറക്കരുത്; ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മോദി

അഹമ്മദാബാദ്: ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫാദര്‍ ടോം ഉഴുന്നാലിനെ ഐഎസ് തീവ്രവാദികളില്‍ നിന്നും തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന കാര്യം മറന്നുപോകരുതെന്നും മോദി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ മറുപടി. 
 
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പ്രേമിനെയും ഈ ദേശീയ വാദികള്‍ തിരികെയെത്തിച്ചു. ഇതാണ് ഞങ്ങളുടെ ദേശീയത. ഈ ദേശീയതെ ചോദ്യം ചെയത ആര്‍ച്ച് ബിഷപ്പിന്റെ നടപടിയില്‍ അത്ഭുതപ്പെട്ടതായും മോദി ട്വിറ്ററില്‍ കുറിച്ചു

ദേശീയവാദത്തിന്റെ ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നായിരുന്നു ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്റെ ആഹ്വാനം. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. പള്ളികള്‍ക്കും വിശ്വാസങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമമില്ലാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ അരക്ഷിതത്വബോധം വളരുന്നുവെന്നുമായിരുന്നു ആര്‍ച്ച് ബിഷപ്പ് പള്ളിയില്‍ വായിച്ച ഇടയലേഖനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ മാറ്റം വരുത്താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു

ആര്‍ച്ച് ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com