മാന്യമായ രീതിയില്‍ വോട്ട് തേടാന്‍ മോദി തയ്യാറാവണം; ഗുജറാത്തില്‍ മോദിയെ വീഴ്ത്താന്‍ വാക് ശരവുമായി മന്‍മോഹന്‍ സിങ്‌

മോശം രീതിയില്‍ ആവിഷ്‌കരിച്ച്, തെറ്റായ രീതിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരമാണ് ജിഎസ്ടി. എടുത്തുചാട്ടമായിരുന്നു നോട്ട് നിരോധനം
മാന്യമായ രീതിയില്‍ വോട്ട് തേടാന്‍ മോദി തയ്യാറാവണം; ഗുജറാത്തില്‍ മോദിയെ വീഴ്ത്താന്‍ വാക് ശരവുമായി മന്‍മോഹന്‍ സിങ്‌

സൂറത്ത്: നോട്ട് അസാധുവാക്കലും, ജിഎസ്ടിയും മൂലം ഗുജറാത്തിലെ മോദിയുടെ ജനങ്ങള്‍ തന്നെ അനുഭവിക്കുന്ന വേദനകള്‍ മനസിലാക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മാന്യമായ രീതിയല്‍ ജനങ്ങളെ ആകര്‍ഷിച്ച് വോട്ട് നേടാന്‍ മോദി ശ്രമിക്കണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. 

മോശം രീതിയില്‍ ആവിഷ്‌കരിച്ച്, തെറ്റായ രീതിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരമാണ് ജിഎസ്ടി. എടുത്തുചാട്ടമായിരുന്നു നോട്ട് നിരോധനം. നിലവാരമില്ലാത്ത വാചക കസര്‍ത്ത് നടത്താതെ ബിജെപി മാന്യമായ വഴികളിലൂടെ ഭരിക്കാന്‍ ശ്രമിക്കണമെന്ന് ഗുജറാത്തിലെ സൂറത്തില്‍ വ്യാപര സമൂഹത്തെ അഭിസംബോധന ചെയ്ത മന്‍മോഹന്‍ സിങ് പറഞ്ഞു. 

നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച ഒരു ആഘാതത്തില്‍ നിന്നും  രക്ഷപ്പെട്ട് വരുമ്പോഴായിരുന്നു അടുത്തത് എത്തിയത്, ജിഎസ്ടി. നിങ്ങള്‍, വ്യാപാര സമൂഹത്തോട് ആരും അഭിപ്രായങ്ങള്‍ തേടിയില്ല, നിങ്ങളുടെ ബിസിനസുകള്‍ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നും ആരും ആരാഞ്ഞില്ല. 

ഗുജറാത്തില്‍ നിന്നുള്ള വ്യക്തിയാണ് പ്രധാനമന്ത്രി. മറ്റാരേക്കാളും ഗുജറാത്തിലെ ജനങ്ങളെ അറിയാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ നോട്ട് അസാധുവാക്കലും, ജിഎസ്ടിയും നിങ്ങളിലുണ്ടാക്കിയിരിക്കുന്ന ആഘാതം എങ്ങിനെ അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയാതെ പോയെന്ന് മന്‍മോഹന്‍ സിങ് ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com