രാഹുല്‍ ആദ്യം ബ്രിഞ്ചാളും ബര്‍ഗറും തമ്മിലുള്ള വ്യത്യാസം പഠിക്കട്ടെ;  രാഹുലിന്റെ ഇറ്റാലിയന്‍ ബന്ധത്തെ പരിഹസിച്ച് ബിജെപി

ബ്രിഞ്ചാളും ബര്‍ഗറും തമ്മിലുള്ള വ്യത്യാസം അറിയാത്ത, ഉള്ളിയും പിസയും തമ്മിലുള്ള വ്യത്യാസം അറിയാത്ത രാഹുല്‍
രാഹുല്‍ ആദ്യം ബ്രിഞ്ചാളും ബര്‍ഗറും തമ്മിലുള്ള വ്യത്യാസം പഠിക്കട്ടെ;  രാഹുലിന്റെ ഇറ്റാലിയന്‍ ബന്ധത്തെ പരിഹസിച്ച് ബിജെപി

ഗുജറാത്തിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച  മാത്രം. ജിഎസ്ടിയും നോട്ട് നിരോധനവും തീര്‍ത്ത തിരിച്ചടികള്‍ മറയ്ക്കാന്‍ ബിജെപിയും, ഗുജറാത്തിലെ വ്യാപാര സമൂഹത്തെ കയ്യിലെടുക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിന് ഇടയില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടില്‍ മുങ്ങി. 

അതിനിടെ രാഹുല്‍ ഗാന്ധി മോദിയോടുള്ള തന്റെ അഞ്ചാമത്തെ ചോദ്യവിമായി ട്വിറ്ററിലൂടെ എത്തി. ഗുജറാത്തിലെ സ്ത്രീകളെ വിഷയമാക്കിയായിരുന്നു രാഹുലിന്റെ ചോദ്യം. ഗുജറാത്തിലെ സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലൂന്നിയായിരുന്നു രാഹുലിന്റെ ചോദ്യം. 

എന്നാല്‍ ബ്രിഞ്ചാളും ബര്‍ഗറും തമ്മിലുള്ള വ്യത്യാസം അറിയാത്ത, ഉള്ളിയും പിസയും തമ്മിലുള്ള വ്യത്യാസം അറിയാത്ത രാഹുല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എബസിഡി പഠിച്ചു കഴിയുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ സ്വയം കണ്ടെത്തിക്കോളുമെന്നായിരുന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com