മന്ത്രിയുടെ ഫോട്ടോ ഭ്രമത്തില്‍ വലഞ്ഞ് ഗര്‍ഭിണികള്‍; തമിഴ്‌നാട്ടില്‍ ഗര്‍ഭിണികളെ കാത്തുനിര്‍ത്തിയത് രണ്ടരമണിക്കൂറിലധികം സമയം

കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവതി മന്ത്രി വരുന്നതിന് മുന്‍പായി തലകറങ്ങി വീണു
മന്ത്രിയുടെ ഫോട്ടോ ഭ്രമത്തില്‍ വലഞ്ഞ് ഗര്‍ഭിണികള്‍; തമിഴ്‌നാട്ടില്‍ ഗര്‍ഭിണികളെ കാത്തുനിര്‍ത്തിയത് രണ്ടരമണിക്കൂറിലധികം സമയം

സേലം: തമിഴ്‌നാട്ടില്‍ മന്ത്രിയ്ക്ക് ഫോട്ടോ എടുക്കാന്‍ 300 ഗര്‍ഭിണികളെ കാത്തുനിര്‍ത്തിയത് രണ്ടര മണിക്കൂറിലധികം സമയം. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സരോജയുടെ ഫോട്ടോഭ്രമത്തിലാണ് ഗര്‍ഭിണികള്‍ വലഞ്ഞത്.

സാമ്പത്തികമായി താഴ്ന്ന സ്ത്രീകള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സേലത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ഗര്‍ഭിണികളോടാണ് അധികൃതര്‍ മനുഷ്യത്വ രഹിതമായ പെരുമാറിയത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവതി മന്ത്രി വരുന്നതിന് മുന്‍പായി തലകറങ്ങി വീണു. 

സംഭവത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തി. ഡിഎംകെയും ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയും ഗവണ്‍മെന്റിനെതിരേ രംഗത്തെത്തി. ഇപിഎസ്- ഒപിഎസ് ഗവണ്‍മെന്റ് ഗവണ്‍മെന്റ് ഗര്‍ഭിണികളായ സ്ത്രീകളെ രാവിലെ മുതല്‍ കാത്തുനിര്‍ത്തിയെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി അമ്മ വളര്‍ത്തിക്കൊണ്ടുവന്ന ഗവണ്‍മെന്റ് ഇതല്ലെന്നും ഡിഎംകെയുടെ സി.ആര്‍. സരസ്വതി ന്യൂസ് ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com