ഓഖി ചുഴലിക്കാറ്റില്‍ നിന്ന് സ്വയം രക്ഷപ്പെടുക; ഗുജറാത്ത് സര്‍ക്കാര്‍ ചെയ്യുന്നത് മോദി സേവ മാത്രം: ഹാര്‍ദിക് പട്ടേല്‍

ഓഖിയില്‍ നിന്നും രക്ഷപ്പെടാന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക - ജനങ്ങള്‍ക്കായി ഒരു സംവിധാനവും ഗുഝറാത്ത് ഭരണകൂടം ഒരുക്കിയിട്ടില്ലെന്നും അവര്‍ സാഹിബിനെ സേവിക്കുന്ന തിരക്കിലാണെന്നും ഹാര്‍ദിക് പട്ടേല്‍  
ഓഖി ചുഴലിക്കാറ്റില്‍ നിന്ന് സ്വയം രക്ഷപ്പെടുക; ഗുജറാത്ത് സര്‍ക്കാര്‍ ചെയ്യുന്നത് മോദി സേവ മാത്രം: ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ മോദിയെയും ഗുജറാത്ത് സര്‍ക്കാരിനെ പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. ഓഖിയില്‍ നിന്നും രക്ഷപ്പെടാന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത പട്ടേല്‍ ഗുജറാത്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒരു സംവിധാനവും ഒരുക്കില്ലെന്നും ഭരണകൂടം സാഹിബിനെ സേവിക്കുന്ന തിരക്കിലാണെന്നും  ട്വിറ്ററില്‍ കുറിച്ചു.

ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അമിത് ഷാ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളുടെ റാലി ഒഴിവാക്കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘ്ട്ട പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് റാലികള്‍ മാറ്റിവെച്ചത്

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നു ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ജനങ്ങളുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com