മോദി സര്‍ക്കാരിനെതിരെ മാര്‍ച്ച് 23 മുതല്‍ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ

ജന്‍ലോക് പാല്‍ ബില്‍ അവതരിപ്പിക്കാത്ത മോദി സര്‍ക്കാര്‍ നയത്തിനെതിരെ മാര്‍ച്ച് 23 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ
മോദി സര്‍ക്കാരിനെതിരെ മാര്‍ച്ച് 23 മുതല്‍ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: ജന്‍ലോക് പാല്‍ ബില്‍ അവതരിപ്പിക്കാത്ത മോദി സര്‍ക്കാര്‍ നയത്തിനെതിരെ മാര്‍ച്ച് 23 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ. കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകളുടെ കാലത്ത് വ്യവസായികളുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നതെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹി തന്നെയായിരിക്കും ഇത്തവണത്തെ സമരവേദിയെന്നും ഹസാരെ പറഞ്ഞു.

ജനലോക്പാല്‍ വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് എഴുതിയെങ്കിലും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും ഹസാരെ പറഞ്ഞു. രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്നതിനായി ജന്‍ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് 2011ല്‍ 12 ദിവസം തുടര്‍ച്ചയായി നിരാഹാരം നടത്തിയാണ് ഹസാരെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. 

ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തിന് ജനകീയ പിന്തുണ ലഭിച്ചതോടെ അന്നത്തെ യു.പി.എ.സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാസാക്കി. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല. യുപിഎ സര്‍ക്കാര്‍ മാറി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും തുടര്‍നടപടികളില്‍ മാറ്റമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാരിനെതിരെ സമരവുമായി ഹസാരെ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com