വായ്പ മോട്ടോര്‍ റേസിനും, ആഡംബരത്തിനും ഉപയോഗിച്ചു; മല്യയ്‌ക്കെതിരെ ഇന്ത്യ യുകെ കോടതിയില്‍

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്ബിഐ, എഡിബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വിജയ് മല്യ നേടിയെടുത്തു
വായ്പ മോട്ടോര്‍ റേസിനും, ആഡംബരത്തിനും ഉപയോഗിച്ചു; മല്യയ്‌ക്കെതിരെ ഇന്ത്യ യുകെ കോടതിയില്‍

കിങ്ഫിഷന്‍ എയര്‍ലൈന്‍സിനായി വിജയ് മല്യ എസ്ബിഐ ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പ മോട്ടേര്‍ റേസിങ്ങിനും, ആഡംബര്‍ വിമാന യാത്രകള്‍ക്കും വേണ്ടിയാണ് ചിലവഴിച്ചതെന്ന് വ്യക്തമാക്കി ഇന്ത്യ യുകെ കോടതിയില്‍. വിജയ് മല്യയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ യുകെ കോടതിയില്‍ നടക്കുന്ന വാദത്തിലായിരുന്നു ഇന്ത്യ വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചത്. 

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്ബിഐ, എഡിബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വിജയ് മല്യ നേടിയെടുത്തു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാവാതെ തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. 

വായ്പ എടുത്ത തുകയുടെ പകുതിയും മോട്ടേര്‍ റേസിനായി ചിലവഴിച്ചു. ബാക്കിയുള്ള തുകയില്‍ നിന്നും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ജെറ്റുകളുടെ വാടകയായി നല്‍കി. വായ്പ തിരിച്ചു കിട്ടുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപികരിച്ച് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ നാടുവിട്ട വിജയ് മല്യ ലണ്ടനില്‍ ആഡംബര വസതിയില്‍ താമസം തുടരുകയാണ്.

ആഡംബര കാറുകളോട് താത്പര്യമുള്ള വിജയ് മല്യ ലണ്ടനിലെ വസതിയിലും ആഡംബര കാറുകള്‍ നിരത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ ലൂയിസ് ഹാമില്‍ട്ടനില്‍ നിന്നായിരുന്നു മല്യ  ലണ്ടനിലെ തന്റെ വസതി വാങ്ങിയത്.  മല്യയെ ഇന്ത്യയിലേക്ക് നാടു കടത്തണമോ എന്ന കാര്യത്തില്‍ ഡിസംബര്‍ 14ന് ലണ്ടന്‍ കോടതി തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com