മോദിയെപ്പോലെ അല്ല, ഞാന്‍ ഒരു മനുഷ്യനാണ്;ബിജെപിക്ക് മറുപടി പറഞ്ഞ് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ അല്ല താന്‍, തെറ്റുകള്‍ പറ്റുന്ന സാധാരണ മനുഷ്യനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദിയെപ്പോലെ അല്ല, ഞാന്‍ ഒരു മനുഷ്യനാണ്;ബിജെപിക്ക് മറുപടി പറഞ്ഞ് രാഹുല്‍

അഹമ്മദാബാദ്:   പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ അല്ല താന്‍, തെറ്റുകള്‍ പറ്റുന്ന സാധാരണ മനുഷ്യനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ സന്ദേശങ്ങളിലെ അപാകതകള്‍ ചൂണ്ടികാണിച്ച ബിജെപിയ്ക്ക് മറുപടി പറഞ്ഞു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റില്‍ വസ്തുതാപരമായ പിഴവുകളുണ്ടെന്ന്് ചൂണ്ടികാട്ടി ബിജെപി പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. 

 എല്ലാ ബിജെപി സുഹൃത്തുക്കള്‍ക്കും എന്ന മുഖവുരയോടെ ട്വിറ്റര്‍ സന്ദേശത്തിലുടെയാണ് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും വ്യത്യസ്തമായി താന്‍ ഒരു മനുഷ്യനാണ്. ഞങ്ങളെപ്പോലുളളവര്‍ക്ക് തെറ്റുകള്‍ സഹജവുമാണ്. ഈ തെറ്റുകള്‍ ചൂണ്ടികാണിച്ച ബിജെപി പ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെറ്റുകള്‍ ചൂണ്ടികാണിക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം പകരും. ആ നിലയ്ക്ക് വിമര്‍ശനങ്ങളെ താന്‍ ഉള്‍ക്കൊളളുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു

കോണ്‍ഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഹുല്‍ ഗാന്ധി നിത്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് പ്രചാരണ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നത്. ഇതിന്റെ ഭാഗമായി നാണ്യപ്പെരുപ്പവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രചരിപ്പിച്ച പോസ്റ്റില്‍ അപാകത ചൂണ്ടികാണിച്ച് ബിജെപി രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com