ഉത്തര്‍പ്രദേശില്‍ ബിജെപിക്കു കെട്ടിവച്ച കാശു നഷ്ടമായത് 3656 സീറ്റുകളില്‍

നഗരപ്രദേശങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായുകളില്‍ പാര്‍ട്ടിക്കു ലഭിച്ചത് 30.8 ശതമാനം വോട്ടാണ്.
ഉത്തര്‍പ്രദേശില്‍ ബിജെപിക്കു കെട്ടിവച്ച കാശു നഷ്ടമായത് 3656 സീറ്റുകളില്‍

ന്യൂഡല്‍ഹി: ബിജെപി വന്‍ വിജയം നേടിയെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശ് തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു കെട്ടിവച്ച കാശ് നഷ്ടമായത് 3656 സീറ്റുകളില്‍. മൊത്തം സീറ്റുകളുടെ 45 ശതമാനമാണിത്. 2366 സീറ്റുകളിലാണ് പാര്‍ട്ടിക്കു ജയിക്കാനായത്.

നഗരപ്രദേശങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായുകളില്‍ പാര്‍ട്ടിക്കു ലഭിച്ചത് 30.8 ശതമാനം വോട്ടാണ്. നഗര പഞ്ചായത്തുകളില്‍ ബിജെപി അംഗങ്ങളുടെ പ്രാതിനിധ്യം 11.1 ശതമാനമായി ചുരുങ്ങി.

ആകെ 12,644 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 8038 സീറ്റില്‍ മത്സരിച്ചു. ഇതില്‍ 3656 സീറ്റിലാണ് ബിജെപിക്ക് കെട്ടിവച്ച കാശ് പോയത്-45 ശതമാനം സീറ്റില്‍. നഗരസഭകളില്‍ 339, നഗരപാലിക പരിഷദില്‍ 1612, നഗരപഞ്ചായത്തുകളില്‍ 1462 സീറ്റുകളില്‍ വീതം ബിജെപി പരാജയപ്പെട്ടു.

5433 നഗരപഞ്ചായത്ത് സീറ്റുകളില്‍ 3875 എണ്ണവും സ്വതന്ത്രരാണ് നേടിയത്-71.31 ശതമാനം. ബിജെപിക്ക് കിട്ടിയത് 664 സീറ്റുകളാണ്. സമാജ് വാദി പാര്‍ട്ടി-453, ബിഎസ്പി-218, കോണ്‍ഗ്രസ്-126 എന്നിങ്ങനെയാണ് ഇതര പാര്‍ട്ടികള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം.

438 നഗരപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളില്‍ 182 എണ്ണം സ്വതന്ത്രര്‍ നേടി(41.55 ശതമാനം). ബിജെപിക്ക് 100(22.83) സീറ്റാണ് കിട്ടിയത്. 5260 നഗരപാലിക പരിഷദ് വാര്‍ഡുകളില്‍ 3380 എണ്ണവും(64.25) സ്വതന്ത്രര്‍ക്ക് ലഭിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 922 മാത്രം17.53 ശതമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com