ഗുജറാത്തില്‍ നേരിയ മാര്‍ജിനില്‍ ബിജെപി ജയം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ; കോണ്‍ഗ്രസ്‌ നില മെച്ചപ്പെടുത്തും

ഭരണം പിടിക്കാന്‍ 91 സീറ്റുകള്‍ വേണമെന്നിരിക്കെ 73-74 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് പോള്‍ റിസല്‍ട്ട്
ഗുജറാത്തില്‍ നേരിയ മാര്‍ജിനില്‍ ബിജെപി ജയം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ; കോണ്‍ഗ്രസ്‌ നില മെച്ചപ്പെടുത്തും

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിക്ക് ചെറിയ മാര്‍ജിനിലെ വിജയം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. 182 സീറ്റുകളില്‍ 105-106 മണ്ഡലങ്ങളില്‍ ബിജെപി ജയം നേടി തുടര്‍ച്ചയായ അഞ്ചാം തവണയും ബിജെപി ഭരണത്തില്‍ എത്തുമെന്നാണ് തെരഞ്ഞെടുപ്പിന് മുന്‍പുള്ള അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 

ഭരണം പിടിക്കാന്‍ 91 സീറ്റുകള്‍ വേണമെന്നിരിക്കെ 73-74 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് പോള്‍ റിസല്‍ട്ട്. ടൈംസ് നൗവിന്റെ സര്‍വേയില്‍ ബിജെപിക്ക് 111 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുമ്പോള്‍ എബിപി-സിഎസ്ഡിഎസ് 91 മുതല്‍ 99 സീറ്റുകള്‍ വരെയാണ് ബിജെപിക്ക് ജയിക്കാനാവുമെന്ന് പറയുന്നത്. 

ഇന്ത്യ ടിവിയാവട്ടെ 106 മുതല്‍ 116 സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് പോരാട്ടം 68 സീറ്റുകളില്‍ അവസാനിക്കുമെന്നാണ് ടൈംസ് നൗവിന്റെ പോള്‍ റിസല്‍ട്ട്. എബിപി-സിഎസ്ഡിഎസ് പോളില്‍ 78-86 സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 

2012ല്‍ 60 സീറ്റുകളായിരുന്നു  കോണ്‍ഗ്രസ് ഗുജറാത്തില്‍ നേടിയത്. ബിജെപിക്ക് ആ സമയം ലഭിച്ചതാകട്ടെ 116 സീറ്റുകള്‍.കഴിഞ്ഞ 22 വര്‍ഷമായി ബിജെപിയാണ് ഗുജറാത്തില്‍ അധികാരം കൈയാളുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com