അമ്മയെ അല്ലാതെ നിങ്ങള്‍ ആരെയാണ് വന്ദിക്കുക അഫ്‌സല്‍ ഗുരുവിനെയോ? വന്ദേമാതരം വിളിക്കാന്‍ മടിക്കുന്നവരെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

'അമ്മയ്ക്ക് വന്ദനം എന്നാണ് വന്ദേമാതരത്തിന്റെ അര്‍ത്ഥം. അങ്ങനെ പറയുന്നതില്‍ എന്താണ് പ്രശ്‌നം?'
അമ്മയെ അല്ലാതെ നിങ്ങള്‍ ആരെയാണ് വന്ദിക്കുക അഫ്‌സല്‍ ഗുരുവിനെയോ? വന്ദേമാതരം വിളിക്കാന്‍ മടിക്കുന്നവരെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വന്ദേമാതരം എന്ന് പറയാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. വന്ദേമാതരം എന്നാല്‍ അമ്മയ്ക്ക് വന്ദനം എന്നാണെന്നും അമ്മയെ അല്ലാതെ അഫ്‌സല്‍ ഗുരുവിനെയാണോ നിങ്ങള്‍ വന്ദിക്കുകയെന്നും അദ്ദേഹം ചോദിച്ചു. 

അമ്മയ്ക്ക് വന്ദനം എന്നാണ് വന്ദേമാതരത്തിന്റെ അര്‍ത്ഥം. അങ്ങനെ പറയുന്നതില്‍ എന്താണ് പ്രശ്‌നം? അമ്മയെ വന്ദിക്കുന്നില്ലെങ്കില്‍ പിന്നെ ആരെയാണ് നിങ്ങള്‍ വന്ദിക്കുക? അഫ്‌സല്‍ ഗുരുവിനെയോ? അദ്ദേഹം ചോദിച്ചു. ഭാരത് മാതാ കീ ജയ് എന്ന് ആരെങ്കിലും പറയുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ഫോട്ടോയിലുള്ള ഏതെങ്കിലും ദേവതയെ അല്ല. ജാതിക്കും മതത്തിനും നിറത്തിനും അതീതമായി ഇവിടെ ജീവിക്കുന്ന 125 കോടി ആളുകളെയാണ്. ഇവരെല്ലാവരും ഇന്ത്യക്കാരാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൂക്കിലേറ്റപ്പെട്ട ഭീകരനാണ് അഫ്‌സല്‍ ഗുരു. അന്തരിച്ച വിഎച്ച്പി അധ്യക്ഷന്‍ അശോക് സിംഗാളിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com