ഗുജറാത്ത് കേരളത്തേക്കാള്‍ പിന്നില്‍; വികസനം ഒരു ശതമാനത്തിനു മാത്രമെന്ന് മന്‍മോഹന്‍ സിങ്

നോട്ടു നിരോധനം പോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതുമായി ബന്ധപ്പെട്ട എല്ലാരേഖകളും ജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിക്കണമെന്ന് മന്‍മോഹന്‍
ഗുജറാത്ത് കേരളത്തേക്കാള്‍ പിന്നില്‍; വികസനം ഒരു ശതമാനത്തിനു മാത്രമെന്ന് മന്‍മോഹന്‍ സിങ്

രാജ്‌കോട്ട്: ഗുജറാത്ത മോഡല്‍ വികസനം സമൂഹത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് ഉപകാരപ്പെട്ടതെന്ന് മുന്‍  പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സാമൂഹ്യ വികസനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും പിന്നിലാണ് ഗുജറാത്തെന്ന് മന്‍മോഹന്‍ ചൂണ്ടിക്കാട്ടി. രാജ്‌കോട്ടില്‍ തെരഞ്ഞെടുപ്പു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത്തിരണ്ടു വര്‍ഷത്തെ ഭരണത്തിലൂടെ ബിജെപി പ്രചരിപ്പിച്ച ജനങ്ങള്‍ ഗുജറാത്തിലെ ജനങ്ങള്‍ കണ്ടതാണ്. ഈ ഇരുപത്തിരണ്ടു വര്‍ഷത്തെ ഭരണത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. സമൂഹത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് അതു പ്രയേജനപ്പെട്ടത്. മാനവ വികസനത്തിന്റെ പല മേഖലകളിലും ഗുജറാത്ത് പിന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പിന്നിലാണ് ഗുജറാത്ത്. അച്ഛാ ദിന്‍ എന്നത് പൊള്ളയായ വാ്ഗ്ദാനം മാത്രമായിരുന്നെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങി ഇപ്പോള്‍ അതിനെ ചോദ്യം ചെയ്യുകയാണ്. 

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നരേന്ദ്രമോദി തകര്‍ത്തത്. ഇത് രാജ്യത്തിന്റെ ജിഡിപിയെ ബാധിച്ചെന്ന് മന്‍മോന്‍ പറഞ്ഞു. നോട്ടു നിരോധനം പോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതുമായി ബന്ധപ്പെട്ട എല്ലാരേഖകളും ജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിക്കണമെന്ന് മന്‍മോഹന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com