മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ; വകുപ്പുകള്‍ക്ക് അനുവദിച്ചത് തുച്ഛം

മൂന്നര വര്‍ഷത്തെ മോദിയുടെ ഭരണകാലത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നത്.
മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ; വകുപ്പുകള്‍ക്ക് അനുവദിച്ചത് തുച്ഛം

ന്യൂഡല്‍ഹി:  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ 3755 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശരേഖ. മൂന്നര വര്‍ഷത്തെ മോദിയുടെ ഭരണകാലത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നത്.  സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കാണിത്. 

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഏപ്രില്‍ 2014 മുതല്‍ ഒക്ടോബര്‍ 2017 വരെ പരസ്യത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടി, ഇലക്ട്രോണിക്, ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുക ഇതിലും കുറവാണ്. ബജറ്റില്‍ പല വകുപ്പുകളുടെയും പതാകവാഹക പദ്ധതികള്‍ക്കായി അനുവദിച്ച തുക പോലും പരസ്യത്തിന്റെ കാര്യത്തില്‍ അപ്രസക്തമാണ്. കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ മലിനീകരണം കുറയ്ക്കാന്‍ കേവലം 56 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. 

ഇലക്ട്രോണിക് മീഡീയകള്‍ക്ക് മാത്രമായി 1656 കോടി രൂപയാണ് ചെലവഴിച്ചത്. അച്ചടി മാധ്യമത്തിനായി 1698 കോടി രൂപയും ചെലവഴിച്ചു. ഹോര്‍ഡിങ്, പോസ്റ്ററുകള്‍ തുടങ്ങി ഔട്ട്‌ഡോള്‍ മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 399 കോടി വരും. ഗ്രേറ്റര്‍ നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാറാണ് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com