മോദിയോട് അതൃപ്തി; യശ്വന്ത് സിന്‍ഹയെ പിന്തുണച്ച ബിജെപി എം പി രാജിവെച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ബിജെപിയെ വെട്ടിലാക്കി ബിജെപി എം പി രാജിവെച്ചു
മോദിയോട് അതൃപ്തി; യശ്വന്ത് സിന്‍ഹയെ പിന്തുണച്ച ബിജെപി എം പി രാജിവെച്ചു.

മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ബിജെപിയെ വെട്ടിലാക്കി ബിജെപി എം പി രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് രാജി. മഹാരാഷ്ട്ര ബന്ധാര- ഗോണ്ഡിയ ലോക്‌സഭാ മണ്ഡലത്തിലെ എം പിയായ നാന പത്തോള്‍ ആണ് രാജിവെച്ചത്. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് നാന പത്തോള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

കര്‍ഷകരുടെ കടം എഴുത്തിതളളുന്ന പദ്ധതിയുടെ നടത്തിപ്പില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ ഓഗസ്റ്റില്‍ നാന പത്തോള്‍ വിമര്‍ശിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിമര്‍ശനം. ഇത്തരം വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളിലും നാന പത്തോള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചോദ്യങ്ങള്‍ നേരിടുന്നത് മോദിയ്ക്ക് ഇഷ്ടമല്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു അന്നത്തെ വിമര്‍ശനം.2008 കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നാനാ പത്തോള്‍ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചുപോകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com