'ലവ് ജിഹാദ്'കൊല: വസുന്ധര രാജെയ്ക്ക് ഞെട്ടല്‍ മാത്രം; മൂന്ന് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മമത

രാജസ്ഥാനില്‍ ലവ് ജിഹാദിന്റെ പേരില്‍ പച്ചയോടെ കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 
'ലവ് ജിഹാദ്'കൊല: വസുന്ധര രാജെയ്ക്ക് ഞെട്ടല്‍ മാത്രം; മൂന്ന് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മമത

കൊല്‍ക്കത്ത: രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 48 കാരനായ മുഹമ്മദ് അഫ്രസുളിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു

സംസ്ഥാന മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംഘം അഫ്രസുളിന്റെ വീട് സന്ദര്‍ശിക്കുമെന്നും മറ്റ് എന്തെങ്കിലും സഹായം വേണ്ടി വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മമത പറഞ്ഞു. ഈ കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചുവെന്നും ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തി.

കൊലപാതകത്തിന് പിന്നാലെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ പൊലീസിന് കൈമാറിയെന്ന് പറഞ്ഞെങ്കിലും അഫ്രസുളിന്റെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു ധനസഹായവും പ്രഖ്യാപിച്ചിരുന്നില്ല. 

അഫ്രാസുല്‍ എന്ന നിഷ്‌കളങ്കനായ മനുഷ്യനെ കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അയാല്‍ മുസ്ലീം ആയതുകൊണ്ട് മാത്രം ആണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.ശംഭു ലാല്‍ റെയ്ഗര്‍ എന്ന 38 കാരനാണ് അഫ്രാസുല്ലിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഐസിസ് ക്രൂരതകളേക്കാള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കൊലപാതകം.  അതിലേറെ ഞെട്ടിപ്പിക്കുന്നതാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയാണെന്നതാണ്. 

കൊല്ലപ്പെട്ട അഫ്രാസുല്‍ ഒരു നിഷ്‌കളങ്കനായ മനുഷ്യന്‍ ആയിരുന്നെന്നും ജീവിക്കാന്‍ വേണ്ടി പശ്ചിമ ബംഗാളില്‍ നിന്ന് രാജസ്ഥാനില്‍ എത്തിയതായിരുന്നെന്നും ഇസ്ലാം മത വിശ്വാസി ആയിപ്പോയി എന്നത് മാത്രമായിരുന്നു അയാളെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പോലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com