സന്യാസിക്ക് മുസ്ലീമിന്റെ 'മദ്യം'; തസ്ലീമക്ക് ട്രോളോടു ട്രോള്‍

 വ്യാജ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന് എതിരെ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം
സന്യാസിക്ക് മുസ്ലീമിന്റെ 'മദ്യം'; തസ്ലീമക്ക് ട്രോളോടു ട്രോള്‍

ന്യൂഡല്‍ഹി:  വ്യാജ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന് എതിരെ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം . മുതിര്‍ന്ന മുസ്ലീംമത വിശ്വാസി കാവിയഞ്ഞിഞ്ഞ സന്യാസിക്ക് മദ്യം ഗ്ലാസില്‍ ഒഴിച്ചുകൊടുക്കുന്ന ചിത്രം തസ്ലീമ നസ്‌റിന്‍ ബുധനാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാജമാണ് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വെബ് സെറ്റുകള്‍ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും തസ്ലീമ നസ്‌റിന് എതിരെ തിരിഞ്ഞത്.  വെളളം ഗ്ലാസില്‍ ഒഴിച്ചു കൊടുക്കുന്ന ചിത്രമാണ് ഈ നിലയില്‍ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ തസ്ലീമ നസ്‌റിന്‍ വ്യാജമായി സൃഷ്ടിച്ചത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ 'സോഷ്യല്‍ മീഡീയ ഹോക്‌സ് സ്‌ലെയര്‍' എന്ന വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വ്യാജവാര്‍ത്തകള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന വെബ് സൈറ്റുകളുടെ ഗണത്തില്‍പ്പെട്ടതാണ് ഈ സ്ഥാപനം. സമാനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൂംലൈവും ഇത് സ്ഥിരീകരിച്ചു രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് തസ്ലീമ നസ്‌റിനെ ട്രോളി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനത്തത്.

ഇത് ആദ്യമായല്ല , വ്യാജവാര്‍ത്തകളുടെ പേരില്‍ തസ്ലീമ നസ്‌റിന്‍ വെട്ടിലാവുന്നത്.  അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്പ്പ് നടന്ന ലാസ് വെഗാസ് സംഭവത്തെ അടിസ്ഥാനമാക്കി തസ്ലീമ നസ്‌റിന്‍ പ്രചരിപ്പിച്ച ട്വിറ്റും സമാനമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.  വംശീയതയുടെ പേരില്‍ ന്ടന്ന് ആക്രമണത്തെ ഐഎസ് ആക്രമണമായി ചിത്രീകരിച്ചാണ് തസ്ലീമ നസ്‌റിന്‍ അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബംഗ്ലാദേശിലെ മതമൗലികവാദികളുടെ ഭീഷണിയെതുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി തസ്ലീമ നസ്‌റിന്‍ ഇന്ത്യയുടെ സംരക്ഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com