മോദി നുണപ്രചരണം നടത്തുന്നു; ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്നു എന്ന ആരോപണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി 

വ്യാജട്വീറ്റുകള്‍ ഉപയോഗിച്ച് നരേന്ദ്രമോദി നുണ പ്രചരണം നടത്തുകയാണെന്നും ജമ്മുകശ്മീര്‍ സ്വദേശിയായ സല്‍മാന്‍ നിസാമി
മോദി നുണപ്രചരണം നടത്തുന്നു; ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്നു എന്ന ആരോപണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി 

ന്യൂഡല്‍ഹി:  ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി. വ്യാജട്വീറ്റുകള്‍ ഉപയോഗിച്ച് നരേന്ദ്രമോദി നുണ പ്രചരണം നടത്തുകയാണെന്നും ജമ്മുകശ്മീര്‍ സ്വദേശിയായ സല്‍മാന്‍ നിസാമി കുറ്റപ്പെടുത്തി. രാജ്യവിരുദ്ധ പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. ഒരു ഇന്ത്യക്കാരനായി ജനിച്ച തനിക്ക് ഒരു ഇന്ത്യക്കാരനായി മരിക്കാനാണ് ആഗ്രഹമെന്നും മോദിയ്ക്ക് മറുപടിയായി നിസാമി പറഞ്ഞു. ഗുജറാത്തില്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സല്‍മാന്‍ നിസാമിയെയും കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്.  ഇതിന് പിന്നാലെയായിരുന്നു സല്‍മാന്‍ നിസാമിയെ വിമര്‍ശിച്ച് മോദി രംഗത്തുവന്നത്. ഇതിന് തക്ക മറുപടി നല്‍കുയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ്.

ഇന്ത്യന്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ ട്വിറ്റുകള്‍ തന്റെതാണ് എന്ന പേരില്‍ മോദി വിമര്‍ശനം ഉന്നയിക്കുകയാണ്. സേനയിലുളളവര്‍ ബലാല്‍സംഗം ചെയ്യുന്നവരാണ് ഉള്‍പ്പെടെ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വീറ്റുകള്‍ക്ക് എതിരെ 2015 ല്‍ താന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത കാര്യവും പൊലീസിനെ ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിയാമെന്നിരിക്കേ, തനിക്ക് എതിരെ മോദി നുണപ്രചാരണം നടത്തുകയാണ്. തീവ്രവാദികള്‍ക്ക് എതിരെ പോരാടി ജീവന്‍ വെടിഞ്ഞ പാരമ്പര്യമുളള കുടുംബമാണ് തന്റെതെന്നും സല്‍മാന്‍ നിസാമി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാാവ് മണിശങ്കര്‍ അയ്യര്‍ക്ക് എതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി , ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സല്‍മാന്‍ നിസാമിയ്ക്ക് എതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തന്നെ കുടുംബപരമായും വംശീയമായും സല്‍മാന്‍ നിസാമി വിമര്‍ശിച്ചെന്ന് നരേന്ദ്രമോദി തുറന്നടിച്ചു. രാഹുല്‍ ഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൗത്രന്‍, എന്നാല്‍ മോദി ആര് എന്ന നിലയിലുളള ചോദ്യങ്ങളാണ് സല്‍മാന്‍ നിസാമി ഉന്നയിച്ചത്. ഇത്തരത്തില്‍ കോണ്‍ഗ്രസുകാര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com