മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച് ബിജെപി നേതാവ്; ഗാന്ധിജിയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

രാഷ്ട്ര പിതാവായ  മഹാത്മഗാന്ധിയെ അധിക്ഷേപിച്ചതിലുടെ ബിജെപിയുടെ ധാര്‍ഷ്ട്യമുഖമാണ് വെളിവായത്.
മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച് ബിജെപി നേതാവ്; ഗാന്ധിജിയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച ബിജെപി വക്താവിനെതിരെ കോണ്‍സ്ര്. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ ബിജെപി വക്താവ് സാബിറ്റ് പത്ര അപമാനിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.   മുതിര്‍ന്ന നേതാവായ മണിശങ്കര്‍ അയ്യറെ പുറത്താക്കിയതിന് സമാനമായി ബിജെപി വക്താവിന് എതിരെ നടപടി സ്വീകരിക്കാനുളള ധൈര്യം കാണിക്കാന്‍ മോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. 

 രാഷ്ട്ര പിതാവായ  മഹാത്മഗാന്ധിയെ അധിക്ഷേപിച്ചതിലുടെ ബിജെപിയുടെ ധാര്‍ഷ്ട്യമുഖമാണ് വെളിവായത്. 130 കോടി ജനങ്ങളെ മുന്‍നിര്‍ത്തി ബിജെപി വക്താവിന്റെ പരാമര്‍ശം ക്ഷമിക്കാന്‍ കഴിയുകയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല പറഞ്ഞു. അതേ ബിജെപി തന്നെയാണ് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പേരില്‍ മധ്യപ്രദേശില്‍ ക്ഷേത്രം പണിതത്. ഇതെല്ലാം ബിജെപിയുടെ ധാര്‍ഷ്ട്യം വെളിവാക്കുന്നതാണെന്നും സുര്‍ജേവാല ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com