ഡിസംബറില്‍ ഏപ്രില്‍ ഫൂളായി കേന്ദ്രമന്ത്രി; പുലിവാല് പിടിപ്പിച്ചത് വാട്ട്‌സാപ്പ് സന്ദേശം 

എല്ലാവര്‍ക്കും തെറ്റ് സംഭവിക്കാമെന്നും നിങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശിച്ചതുപോലെ ട്വീറ്റ് താന്‍ ഡെലീറ്റ് ചെയ്യുന്നില്ലെന്നും മന്ത്രി പിന്നീട് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു. 
ഡിസംബറില്‍ ഏപ്രില്‍ ഫൂളായി കേന്ദ്രമന്ത്രി; പുലിവാല് പിടിപ്പിച്ചത് വാട്ട്‌സാപ്പ് സന്ദേശം 

വാട്ട്‌സാപ്പിലും മെയിലിലുമൊക്കെ വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നത് ഇപ്പോള്‍ സ്വാഭാവികമായ ഒരു സംഭവമായി മാറിയിരിക്കുകയാണ്. നിരവധി തവണ ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ അറിയാതെ ഈ കുരുക്കില്‍ പലരും പെട്ടുപോകാറുണ്ട്. ഇത്തരത്തില്‍ ഒരു അബദ്ധമാണ് കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോയ്ക്ക് സംഭവിച്ചിരിക്കുന്നത്. വാട്ട്‌സാപ്പില്‍ ലഭിച്ച സന്ദേശം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കേന്ദ്ര മന്ത്രിക്ക് പിന്നെ ട്രോളുകളുടെ പെരുമഴയായിരുന്നു.

2018ലെ എല്ലാ മാസങ്ങളിലെയും ഒന്നാം തിയതി ഞായറാഴ്ചയാണെന്ന് സൂചിപ്പിച്ചുകൊണ്ടു തുടങ്ങുന്ന പോസ്റ്റ് ആണ്ടിലെ രണ്ടാം മാസമായ ഫെബ്രുവരിയില്‍ രണ്ടാം തിയതി വരുന്നത് ഞായറാഴ്ചയാണെന്നും മൂന്നാം മാസമായ മാര്‍ച്ചില്‍ മൂന്നാം തിയതി ഞായറാഴ്ച്ചയായി വരുമെന്നും പരയുന്നു. ഇങ്ങനെ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ കാര്യം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12-ാം മാസമായ ഡിസംബറില്‍ 12-ാം തിയതി ഞായറാഴ്ചയാണ് എന്നും പറയുന്നു. എല്ലാ മാസങ്ങളുടെയും കാര്യം ഇത്തരത്തില്‍ സ്ഥാപിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. എന്നാല്‍ കലണ്ടറില്‍ ഒന്ന് കണ്ണോടിച്ചാല്‍ മനസിലാകും ഈ വിവരങ്ങള്‍ തെറ്റാണെന്ന്.

ബാബുള്‍ ട്വീറ്റ് ചെയ്തയുടന്‍ തന്നെ നിരവധിപ്പോര്‍ വിവരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ജനുവരിയില്‍ ഒന്നാം തിയതി തിങ്കളാഴ്ചയാണെന്നാണ് കൂടുതല്‍ പേരും പോസ്റ്റിന് ആദ്യം നല്‍കിയ മറുപടി. പിന്നാലെ എല്ലാ തിയതികളുടെ കാര്യത്തിലും ഇതേ തെറ്റുതന്നെ ആവര്‍ത്തിക്കപ്പെടുകയായിരുന്നെന്ന് ചൂണ്ടികാട്ടുകയായിരുന്നു.

ട്വിറ്ററില്‍ തനിക്ക് പറ്റിയ തെറ്റ് സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളെ നര്‍മബോധമുപയോഗിച്ച് മന്ത്രി നേരിടുകയായിരുന്നു. ഡിസംബറില്‍ ഏപ്രില്‍ ഫൂളാക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് തനിക്ക് പറ്റിയ അബദ്ധം മന്ത്രി തുറന്ന് സമ്മതിച്ചു. എല്ലാവര്‍ക്കും തെറ്റ് സംഭവിക്കാമെന്നും നിങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശിച്ചതുപോലെ ട്വീറ്റ് താന്‍ ഡെലീറ്റ് ചെയ്യുന്നില്ലെന്നും മന്ത്രി പിന്നീട് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com