വീണ്ടും സെല്‍ഫി മരണം; ഇന്ത്യന്‍ വിദ്യാര്‍ഥിനി ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് മരിച്ചു

പസഫിക് സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പമാണ് നിതിഷ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലെത്തിയത്.
വീണ്ടും സെല്‍ഫി മരണം; ഇന്ത്യന്‍ വിദ്യാര്‍ഥിനി ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് മരിച്ചു

സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി കടലില്‍ മുങ്ങിമരിച്ചു. ഡെല്‍ഹിയില്‍ നിന്നുള്ള നിതിഷ(15) എന്ന വിദ്യാര്‍ഥിനിയാണു മരിച്ചത്. ഗെയിംസ് അവസാനിച്ച ശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെല്‍ഗ് ഹോള്‍ഡ്ഫാസ്റ്റ് മറീന ബീച്ചില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തവെ നിതിഷ ഉള്‍പ്പടെയുള്ളവര്‍ കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നെന്ന് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായിരുന്നു നിതിഷ. പസഫിക് സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പമാണ് നിതിഷ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലെത്തിയത്. കൂടെയുണ്ടായിരുന്ന ബാക്കി നാലുപേരെ സുരക്ഷ ജീവനക്കാര്‍ രക്ഷപെടുത്തി.

കടലില്‍ കാണാതായ നിതീഷയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരും സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയും സംയുക്തമായാണു ദി പസഫിക് സ്‌കൂള്‍ ഗെയിംസ് സംഘടിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com